വിരമിച്ച ജഡ്ജിമാരുമായി വിശ്വഹിന്ദു പരിഷത്തിന്റെ യോഗം; ചർച്ച വഖഫ് ബില്ലും പള്ളിത്തർക്കങ്ങളും, പങ്കെടുത്തത് 30 മുൻ ജഡ്ജിമാർ

വിഎച്ച്പി ലീഗൽ സെൽ സംഘടിപ്പിച്ച മുൻ ജഡ്ജിമാരുടെ യോഗത്തിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ സംസാരിക്കുന്നു

സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത് നടത്തിയ സമ്മേളനത്തിൽ പങ്കെടുത്ത് സുപ്രീംകോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും വിരമിച്ച 30 ജഡ്ജിമാർ. വഖഫ് ബിൽ ഭേദഗതി, മഥുര- വാരാണസി എന്നിവിടങ്ങളിലെ പള്ളി തർക്കങ്ങൾ എന്നിവയായിരുന്നു ‘വിധി പ്രഘോഷ്ത്’ (ലീഗൽ സെൽ) എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയം. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാളും ചർച്ചയിൽ പങ്കെടുത്തു.

ഞായറാഴ്ചയായിരുന്നു ‘വിധി പ്രഘോഷ്ത്’ യോഗം. സംഘപരിവാറുമായി ബന്ധപ്പെട്ട വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാഹ് എന്നീ പള്ളികളുടെ അധികാരത്തർക്കം, വഖഫ് ബിൽ ഭേദഗതി, ബിജെപി ഭരണത്തിലുള്ള ചില സംസ്ഥാനങ്ങളിലെ മതം മാറ്റ നിരോധന നിയമം എന്നിവ കോടതികളിലാണ്. ഹിന്ദുക്കളെ ബാധിക്കുന്ന നിയമങ്ങൾ, ക്ഷേത്രങ്ങളുടെ വിമോചനം, മതപരിവർത്തനം, പശുക്കളെ കൊല്ലൽ, വഖഫ് എന്നിവയും ചർച്ചയായെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.

ജോലിയിൽ നിന്ന് വിരമിച്ചതുകൊണ്ട് ജഡ്ജിമാരുടെ ഉത്തരവാദിത്തം തീരുന്നില്ല എന്നായിരുന്നു യോഗത്തിലെ പ്രധാന വാദം. രാജ്യത്തിന്റെ നിർമാണത്തിനായി അവർ ഇനിയും സംഭാവന ചെയ്യണമെന്നും വിഎച്ച്പി നേതാക്കൾ പറഞ്ഞു. അലോക് കുമാർ, ജോയിൻ്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ തുടങ്ങിയ മുതിർന്ന വിഎച്ച്പി നേതാക്കളും നിരവധി മുൻ ജഡ്ജിമാരും പങ്കെടുത്ത യോഗത്തിൻ്റെ ഫോട്ടോകൾ ഞായറാഴ്ച വൈകിട്ട് അർജുൻ രാം മേഘ്‌വാൾ പോസ്റ്റ് ചെയ്തിരുന്നു.

ഇങ്ങനെയുള്ള സമ്മേളനങ്ങൾ പതിവാക്കാനാണ് വിഎച്ച്പിയുടെ നീക്കം. കൂടുതൽ ഹിന്ദുത്വ അജണ്ടകൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇത് സഹായിക്കുമെന്നാണ് വിഎച്ച്‌പിയുടെ വിലയിരുത്തൽ. നീതിന്യായ സംവിധാനങ്ങളിലേക്ക് നുഴഞ്ഞു കയറാൻ സംഘപരിവാർ ശ്രമം നടത്തുന്നതായി വിമർശനങ്ങൾ ഉയരവെയാണ് വിഎച്ച്പിയുടെ യോഗം.

Latest Stories

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍