അയൽക്കാരെ സന്ദർശിച്ചതിന് അഞ്ച് വയസ്സുള്ള മകളെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി പിതാവ്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. സീതാപൂർ സ്വദേശി മോഹിത് ആണ് തന്റെ മകൾ താനിയെ ക്രൂരമായി കൊലപ്പെടുത്തിയത്. അകൽച്ചയിൽ കഴിയുകയായിരുന്ന തന്റെ അയൽക്കാരെ സന്ദർശിച്ചതാണ് മോഹിത്തിന് ദേഷ്യം ഉണ്ടാക്കിയത്. തുടർന്നായിരുന്നു ഈ ആരും കൊല.
മകൾ താനിയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം നാല് കഷണങ്ങളാക്കുകയായിരുന്നു. തന്റെ ബന്ധുവും അയൽക്കാരനായ രാമുവിന്റെ കുടുംബവും നേരത്തെ വളരെ അടുപ്പത്തിലായിരുന്നുവെന്നും പലപ്പോഴും പരസ്പരം സന്ദർശിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ഒരു തർക്കത്തെത്തുടർന്ന് അവർ പിരിഞ്ഞുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
കുട്ടിയെ വീടിനടുത്ത് നിന്ന് കാണാതായതായി ഫെബ്രുവരി 25 ന് ഒരു പരാതി ലഭിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നാല് ടീമുകൾ രൂപീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. തിരച്ചിലിൽ പെൺകുട്ടിയുടെ ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തി. പിന്നാലെ മറ്റ് ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.