മയക്കുമരുന്ന് കേസ്; ആദിത്യ ആൽവക്കായി വിവേക് ഒബ്റോയിയുടെ വീട്ടിൽ തിരച്ചിൽ നടത്തി പൊലീസ്

ആദിത്യ ആൽവയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ബെംഗളൂരു പൊലീസ് ഇന്ന് നടൻ വിവേക് ഒബ്റോയിയുടെ മുംബൈയിലെ വീട്ടിൽ തിരച്ചിൽ നടത്തി. വിവേക് ഒബ്റോയിയുടെ ബന്ധുവാണ് ആദിത്യ ആൽവ.

“ആദിത്യ അൽവ ഒളിവിലാണ്. വിവേക് ഒബറോയ് അദ്ദേഹത്തിന്റെ ബന്ധുവാണ്, വിവേക് ഒബറോയിയുടെ വീട്ടിൽ ആദിത്യ അൽവ ഉണ്ടെന്ന് ഞങ്ങൾക്ക് ചില വിവരങ്ങൾ ലഭിച്ചു. അതിനാലാണ് തിരച്ചിൽ നടത്തിയത്,” ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ആദിത്യ അൽവയുടെ ബെംഗളൂരുവിലെ വീട്ടിലും കഴിഞ്ഞ മാസം തിരച്ചിൽ നടത്തിയിരുന്നു.

കന്നഡ ചലച്ചിത്രമേഖലയിലെ ഗായകർക്കും അഭിനേതാക്കൾക്കും മയക്കുമരുന്ന് വിതരണം ചെയ്തുവെന്ന കേസിലാണ് മുൻ കർണാടക മന്ത്രി ജീവരാജ് അൽവയുടെ മകൻ ആദിത്യ അൽവയെ പൊലീസ് തിരയുന്നത്.

നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവർ നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം