വൈ. എസ്. ആറിന്റെ സഹോദരനും മുന്‍മന്ത്രിയുമായ വിവേകാനന്ദ റെഡ്ഡി വീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹ മരണത്തിന് കേസെടുത്തു

വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജശേഖര റെഡ്ഡിയുടെ സഹോദരനും മുന്‍മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈഎസ് ആര്‍ കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ ജഗന്‍ മോഹന്‍ റെഡ്ഢിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് വിട്ടു നിന്ന ഇദ്ദേഹം പിന്നീടാണ് വിഷയങ്ങള്‍ പരിഹരിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
മുറിയിലും കുളിമുറിയിലും രക്തക്കറകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വിവേകാനന്ദ റെഡ്ഡിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ എംവി കൃഷ്ണ റെഡ്ഡി പുലിവെന്‍ഡുല പോലീസില്‍  പരാതി നല്‍കി.

മൃതദേഹത്തില്‍ തലയില്‍ മുന്‍ഭാഗത്തും പിന്നിലുമായി രണ്ട് മുറിവുകളുണ്ട്. അതിനാല്‍ തന്നെ മരണകാരണം അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. അതിനു പിന്നിലുള്ള ഗൂഢാലോചനയും പുറത്ത് വരേണ്ടതുണ്ടെന്ന് റെഡ്ഡിയുടെ ബന്ധുവും അഭിഭാഷകനുമായ അവിനാശ് റെഡ്ഡി പറഞ്ഞു. 68കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍ വിവേകാനന്ദ റെഡ്ഡിയുടെ ദുരൂഹ മരണം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കും.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി