ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ട് ചെയ്യൂ; ആഹ്വാനവുമായി നസീറുദ്ദീന്‍ ഷായും അനുരാഗ് കശ്യപും ഉള്‍പ്പെടെ 600ല്‍പരം നാടക-സിനിമാ കലാകാരന്മാര്‍

ബിജെപിയെ തോല്‍പ്പിക്കാനായി വോട്ടു ചെയ്യുക എന്ന ആഹ്വാനവുമായി 600ല്‍ അധികം നാടകകലാകാരന്മാര്‍ രംഗത്ത്. നസീറുദ്ദീന്‍ ഷാ, അമോല്‍ പലേക്കര്‍, ഗിരീഷ് കര്‍ണാട്, കൊങ്കണ സെന്‍ ശര്‍മ, അരുന്ധതി നാഗ്, അനുരാഗ് കശ്യപ്, എംകെ റെയ്ന, രത്ന പട്നായിക് ഷാ തുടങ്ങിയവര്‍ ഒപ്പിട്ട കത്തിലാണ് ഇക്കാര്യം അഭ്യര്‍ത്ഥിക്കുന്നത്. ഇന്ത്യയും അതിന്റെ ഭരണഘടനയും ബിജെപി ഭരണത്തില്‍ ഭീഷണി നേരിടുകയാണെന്നും ബിജെപിയേയും സഖ്യകക്ഷികളേയും അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ വോട്ട് ചെയ്യണമെന്നും കത്തില്‍ പറയുന്നു.

ആര്‍ട്ടിസ്റ്റ് യുണൈറ്റ് ഇന്ത്യ വെബ്സൈറ്റിലാണ് 12 ഭാഷകളിലായി കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാട്ടും നൃത്തവും പൊട്ടിച്ചിരിയുമെല്ലാം രാജ്യത്ത് ഭീഷണിയിലാണ്. സംവാദങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്തുന്ന ഇടങ്ങളെയെല്ലാം അടിച്ചമര്‍ത്തുകയാണ് ചോദ്യങ്ങളില്ലാതെ ജനാധിപത്യത്തിന് നിലനില്‍പ്പില്ല. ഇതെല്ലാം നിലവിലെ സര്‍ക്കാര്‍ തകര്‍ക്കുകയാണ്. അഞ്ച് വര്‍ഷം മുമ്പ് ബിജെപി അധികാരത്തില്‍ വന്നത് വികസനം വാഗ്ദാനം ചെയ്താണ്. എന്നാല്‍ ഹിന്ദുത്വ ഗുണ്ടകളെ അക്രമത്തിനായി അഴിച്ചുവിടുകയാണ് അവര്‍ ചെയ്തത്. കത്തില്‍ പറയുന്നു.

മോദിയുടെ പേര്് പറയാതെയാണ് വിമര്‍ശനം. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞു. എന്നാല്‍ തെമ്മാടികള്‍ രാജ്യത്തെ കൊള്ളയടിച്ച് വിദേശത്തേയ്ക്ക് കടന്നു. സമ്പന്നരുടെ സ്വത്ത് വര്‍ദ്ധിച്ചു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി. മതഭ്രാന്തന്മാരേയും വെറുപ്പിന്റെ വക്താക്കളേയും അധികാരത്തില്‍ നിന്ന് പുറത്താക്കണം. സ്നേഹവും അനുകമ്പയും സമത്വവും സാമൂഹ്യനീതിയും പുലരുന്നതിനായി വോട്ട് ചെയ്യണം. സ്വാതന്ത്ര്യവും പരിസ്ഥിതിയും ശാസ്ത്രബോധവും സംരക്ഷിക്കുന്നതിനായി വോട്ട് ചെയ്യൂ. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്കായി, വോട്ട് ചെയ്യൂ. ബുദ്ധിപൂര്‍വം വോട്ട് ചെയ്യൂ. കഴിഞ്ഞയാഴ്ച ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ദ്ധന്‍ അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ സമാനമായ അഭ്യര്‍്ത്ഥനയുമായി രംഗത്ത് വന്നിരുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി