'കുംഭമേളയ്ക്ക് എത്താത്ത രാഹുൽ ഗാന്ധിയേയും ഉദ്ധവ് താക്കറെയേയും വോട്ടർമാർ ബഹിഷ്‌ക്കരിക്കണം'; നെഹ്‌റു കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ലെന്ന് ഓർമിക്കണമെന്ന് കേന്ദ്രമന്ത്രി

കുംഭമേള സന്ദർശിക്കുകയോ സ്‌നാനം ചെയ്യുകയോ ചെയ്യാത്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയേയും ഹിന്ദു വോട്ടർമാർ ബഹിഷ്‌കരിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. കുംഭമേളയിൽ പങ്കെടുക്കാത്ത രാഹുൽ ഗാന്ധിയും ഉദ്ധവ് താക്കറെയും ഹിന്ദു സമൂഹത്തെയാകെ അപമാനിച്ചെന്ന് രാംദാസ് അത്താവാലെ പറഞ്ഞു.

ഹിന്ദുവിനെക്കുറിച്ച് സദാ വാചാലനാകുന്ന ഉദ്ധവ് താക്കറെ കുംഭമേളയിൽ പങ്കെടുത്തില്ലെന്ന കാര്യം എല്ലാവരും ഓർമിക്കേണ്ടതാണെന്നും രാംദാസ് കൂട്ടിച്ചേർത്തു. ഹിന്ദു ഉത്സവത്തിൽ പങ്കെടുക്കാതിരിക്കുകയും ഹിന്ദു വോട്ടുകൾ ആവശ്യപ്പെടുകയും ചെയ്യുന്ന ഇവരുടെയെല്ലാം മനോഭാവം എല്ലാവരും അറിഞ്ഞിരിക്കണം.

നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന മഹാകുംഭമേളയിൽ നെഹ്‌റു കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ലെന്ന് ഓർക്കണമെന്ന് രാംദാസ് പറഞ്ഞു. ഇത് ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ജനങ്ങളുടെ വികാരം മാനിച്ചെങ്കിലും ഇവർക്ക് പ്രയാഗ്രാജിലെത്താമായിരുന്നെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള സമാപിച്ചു. ആകെ 66 കോടി 30 ലക്ഷം തീർത്ഥാടകർ സ്നാനം നടത്തി എന്ന് യുപി മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇന്നലെ മാത്രം 1.18 കോടി പേരെത്തിയെന്നും യുപി സർക്കാരിന്റെ കണക്ക്. ജനുവരി 13ന് പൗഷ് പൗർണിമ സ്‌നാനത്തോടെയാണ് മേള തുടങ്ങിയത്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കേന്ദ്രമന്ത്രിമാർ, രാജ്യാന്തര വ്യവസായികൾ തുടങ്ങി നിരവധി പ്രമുഖർ കുംഭമേളയ്ക്ക് എത്തിയിരുന്നു.

Latest Stories

കെപിസിസിക്ക് ഇനി പുതിയ മുഖങ്ങൾ; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരും ഇന്ന് പദവിയേൽക്കും

INDIAN CRICKET: ആ ഫോൺ കോൾ വന്നില്ലെങ്കിൽ നിങ്ങൾ ആ കാഴ്ച്ച കാണില്ലായിരുന്നു, ഞാൻ ആ തീരുമാനം....; ആരാധകരെ ഞെട്ടിച്ച് സച്ചിൻ ടെണ്ടുൽക്കർ; പറഞ്ഞത് ഇങ്ങനെ

IPL UPDATES: റിക്കി പോണ്ടിങ് ഇല്ലെങ്കിൽ പണി പാളിയേനെ, അയാൾ അന്ന് നടത്തിയ സംസാരം...; വമ്പൻ വെളിപ്പെടുത്തലുമായി പഞ്ചാബ് കിങ്‌സ് സിഇഒ

അതിർത്തിയിൽ എല്ലാം ശാന്തം, ഇന്ത്യ- പാക് ഡിജിഎംഒ തല ചർച്ച ഇന്ന്; നിലപാട് വ്യക്തമാക്കാൻ രാജ്യം

വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ, എഡിജിപി അജിത് കുമാറിന് അതിനിർണായകം

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു