ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിംഗ് അവസാനിച്ചു; രാജ്യത്താകെ 60 ശതമാനം പോളിംഗ്

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് അവസാനിച്ചു. രാജ്യത്താകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിൽ 77 ശതമാനത്തിലേറെയാണ് മൂന്ന് മണ്ഡലങ്ങളിലേക്കുള്ള പോളിങ് രേഖപ്പെടുത്തിയത്. ത്രിപുരയിലെ ഒരു മണ്ഡലത്തിൽ 76 ശതമാനത്തിലേറെ പോളിങ് നടന്നു. ആകെയുള്ള 39 സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ 62 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 12 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ 50% മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ബിഹാറിൽ നാല് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പേര്‍ രേഖപ്പെടുത്തിയതാണ് ഇന്നത്തെ ഏറ്റവും കുറവ് പങ്കാളിത്തം.

രാവിലെ 7 മുതൽ പോളിംഗ് ആരംഭിച്ച തമിഴ്‌നാട്ടിൽ പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങളായ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, വിജയ്, വിജയ് സേതുപതി, ഖുഷ്ബു, ശിവകാർത്തികേയൻ, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. അതേസമയം സേലത്ത് രണ്ട് വയോധികർ പോളിങ് ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു.

അതേസമയം തിരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘ‍ർഷം ഉണ്ടായി. മണിപ്പൂരില്‍ ആയുധധാരികളായ സംഘം പോളിങ്ബൂത്തില്‍ അതിക്രമിച്ച് കയറി വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകർത്തു. ബൂത്ത് പിടിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളില്‍ കൂച്ച്ബിഹാറിലും അലിപൂർദ്വാറിലും ബിജെപി ടിഎംസി പ്രവർത്തകർ ഏറ്റുമുട്ടി. കലാപം നടക്കുന്ന മണിപ്പൂരില്‍ അതീവ സുരക്ഷയില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.ഇംഫാല്‍ ഈസ്റ്റിലെ ഖോങ്മാന്നില്‍ പോളിങ് സ്റ്റേഷനിലേക്ക് ആയുധധാരികളായ സംഘം അതിക്രമിച്ച് കയറി സംഘ‍ർഷം ഉണ്ടാക്കുകയായിരുന്നു.

പശ്ചിമബംഗാളിലെ കൂച്ച് ബിഹാർ, അലിപൂർദ്വാർ മേഖലകളിലാണ് ബിജെപി ത‍ൃണമൂല്‍ പ്രവർത്തകർ തമ്മില്‍ സംഘ‍ർഷം ഉണ്ടായത്. ആയുധങ്ങളുമായെത്തിയ ബിജെപി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.തൂഫാൻഗ‌ഞ്ചിലെ ടിഎംസി ഓഫീസ് ബിജെപി പ്രവർത്തകർ കത്തിച്ചുവെന്നും തൃണമൂല്‍ ആരോപിച്ചു.അതേസമയം ബംഗാളിലെ ദിൻഹാട്ടയില്‍ ബിജെപി പ്രദേശിക നേതാവിൻറെ വീട്ടിലേക്ക് ബോംബെറ് നടന്നു. ദാബ്ഗ്രാമില്‍ ബിജെപി ബൂത്ത് ഓഫീസ് അടിച്ചുതകർത്തതായും പരാതി ഉണ്ട്. ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ജവാന് പരിക്കേറ്റു.

Latest Stories

ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു

തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, അവിശ്വസനീയമായ ഒന്ന്.. മൂന്നാം ഭാഗം വരുന്നു: മോഹന്‍ലാല്‍

വിരാട് കൊഹ്‌ലിയെ ബാബർ അസാമുമായി താരതമ്യം ചെയ്യരുത്, അതിലും വലിയ കോമഡി വേറെയില്ല; മുൻ പാകിസ്ഥാൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

'അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട്‌ നശിപ്പിക്കുന്നു'; ഡൽഹിയിൽ നടന്നത് നാടകമെന്ന് തൃശൂർ ഭദ്രാസന മെത്രാപ്പൊലീത്ത

ബുംറയെ പൂട്ടാനുള്ള പൂട്ട് ഞാൻ പറയാം, അതോടെ അവൻ തീരും; ഓസ്‌ട്രേലിയക്ക് ഉപദേശവുമായി സൈമൺ കാറ്റിച്ച്

ആഘോഷമാക്കാണോ 'ബറോസ്'? തമിഴ്‌നാട്ടില്‍ നിന്നും ആദ്യ പ്രതികരണങ്ങള്‍, പ്രിവ്യൂവിന് ശേഷം പ്രതികരിച്ച് താരങ്ങള്‍

ജയ്‌സ്വാൾ മോനെ നിനക്ക് എന്തിനാണ് ഇത്രയും ധൃതി, എവിടേലും പോകാൻ ഉണ്ടോ, ഇങ്ങനെ ആണെങ്കിൽ പുറത്താവുന്നതാണ് നല്ലത്": ചേതേശ്വർ പുജാര

ഓഹോ അപ്പോൾ അങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നോ, ആ ഒറ്റ കാരണം കൊണ്ടാണ് ഇത്ര പെട്ടെന്ന് വിരമിച്ചത്; വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശം; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

BGT 2024: ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യം ആ മേഖല, അവിടെ പണി കിട്ടും എന്ന് ഉറപ്പാണ്: ചേതേശ്വർ പൂജാര