എല്ലാ പ്രതിഷേധങ്ങളും തള്ളി രാഷ്ട്രപതി ദ്രൗപതി മുര്‍മു; വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി; ബില്‍ നിയമമാക്കി വിജ്ഞാപനം ചെയ്ത് കേന്ദ്രം ഉത്തരവ് പുറത്തിറക്കി

പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ വഖഫ് ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. ഇതോടെ ബില്‍ നിയമമാക്കി വിജ്ഞാപനം ചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തിറക്കി.
നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും ഉടന്‍ പുറത്തിറക്കും. ബില്ലിനെതിരേ കോണ്‍ഗ്രസ്, മജ്ലിസ് പാര്‍ട്ടി നേതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും ബില്ലില്‍ ഒപ്പുവെക്കരുതെന്നഭ്യര്‍ഥിച്ച് മുസ്ലിംലീഗ് രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

ഭേദഗതി നിയമത്തിനെതിരേ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോര്‍ഡ് രാജ്യവ്യാപക പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലിനെതിരേ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീകോടതിയെ സമീപിക്കാന്‍ നീക്കം നടത്തുന്നതിനിടയിലാണ് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നത്.

ബില്ലില്‍ അടുത്ത ആഴ്ചയോടെ രാഷ്ട്രപതി ഒപ്പുവയ്ക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കുകയായിരുന്നു.

ലോക്‌സഭയില്‍ 288 എംപിമാര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 232 എംപിമാരാണ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. 23 ലോക്‌സഭാംഗങ്ങള്‍ സഭയില്‍ ഹാജരായില്ല.ലോക്‌സഭയില്‍ 128 എംപിമാരാണ് വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ചത്. 95 എംപിമാര്‍ എതിര്‍ത്തു.

Latest Stories

ഷൈനിന് വിലക്ക്? കടുത്ത നടപടികളിലേക്ക് 'അമ്മ'; നേരിട്ട് ഹാജരായി വിശദീകരണം നല്‍കുമെന്ന് നടന്‍

IPL 2025: വിരാട് കോഹ്ലി ഇല്ല, കെഎല്‍ രാഹുല്‍ ലിസ്റ്റില്‍, ഐപിഎല്‍ 2025ലെ എറ്റവും മികച്ച 10 ബാറ്റര്‍മാര്‍ ആരെല്ലാമാണെന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍

സര്‍ജറി ഒന്നിന് ഒന്ന് ഫ്രീ; മകന്റെ ശസ്ത്രക്രിയയ്ക്ക് ഓപ്പറേഷന്‍ തിയേറ്ററിന് മുന്നില്‍ കാത്തിരുന്നു; പിതാവിനും ശസ്ത്രക്രിയ നടത്തി കോട്ട മെഡിക്കല്‍ കോളേജ്

ബദ്രിനാഥ് ക്ഷേത്രത്തിന് അടുത്ത് 'ഉര്‍വശി അമ്പല'മുണ്ട്, എന്റെ പേരില്‍ തെന്നിന്ത്യയിലും ഒരു അമ്പലം വേണം: ഉര്‍വശി റൗട്ടേല

'നിരപരാധിയായിരുന്നു..എന്നിട്ടും'; ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്ന സംഘപരിവാർ

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം താലിബാനെ ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കി റഷ്യ

RCB VS PBKS: ആര്‍സിബി അവനെ ഇനി കളിപ്പിക്കരുത്, ഒരു കാര്യവുമില്ല, ഈ വെടിക്കെട്ട്‌ താരം ഇനി നല്ലൊരു ഓപ്ഷന്‍, നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

എല്ലും പല്ലുമൊക്കെ ദ്രവിച്ചു, പ്രമുഖരായ ആ നാലഞ്ച് നടന്‍മാര്‍ ചാകുമ്പോള്‍ മലയാള സിനിമ രക്ഷപ്പെടും: ശാന്തിവിള ദിനേശ്

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കമ്പനിയില്‍ ഡാല്‍മിയ സിമന്റ്‌സിന്റെ 95 കോടിയുടെ നിക്ഷേപം; പ്രത്യുപകാരമായി ഖനനാനുമതി; 793 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

'വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെപോലെയാണ് ബ്രൂറോക്രസിയിലെ ദിവ്യ എസ് അയ്യർ, കോൺഗ്രസ് നടത്തുന്ന സൈബർ ആക്രമണം ഒഴിവാക്കേണ്ടത്'; എ കെ ബാലൻ