മൈസൂരുവിലെയും ശ്രീരംഗപട്ടണത്തിലെയും ചരിത്ര സ്മാരകങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും ഭൂമികളിലും അവകാശവാദവുമായി കര്‍ണാടക വഖഫ് ബോര്‍ഡ്.
ടിപ്പുവിന്റെ ആയുധപ്പുര, ശ്രീ ചാമരാജേന്ദ്ര മെമ്മോറിയല്‍ മ്യൂസിയം, മഹാദേവപുര വില്ലേജിലെ ചിക്കമ്മ ചിക്കദേവി ക്ഷേത്രം, ചന്ദഗലു ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍, ചരിത്രനഗരമായ മൈസൂരുവിലെയും ശ്രീരംഗപട്ടണം താലൂക്കിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമികളിലുമാണ് അവകാശവാദമുയര്‍ത്തിയിരിക്കുന്നത്. വഖഫ് ബോര്‍ഡിന്റെ നീക്കം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിനെ വലച്ചിട്ടുണ്ട്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന പുരാവസ്തു – മ്യൂസിയം – ഹെറിറ്റേജ് വകുപ്പ് എന്നിവയുടെ അധികാരപരിധിലെ കെട്ടിടങ്ങളാണെന്നും വഖഫ് ബോര്‍ഡ് പറയുന്നു.
കിരംഗൂര്‍, കെ. ഷെട്ടാഹള്ളി വില്ലേജുകളിലെ കര്‍ഷകഭൂമിയായ 75 പ്ലോട്ടുകള്‍ ഒഴിയണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയിലെ ഏറ്റവും വലിയ അവകാശവാദമാണ് വഖഫ് ബോര്‍ഡ് നടത്തിയിരിക്കുന്നത്.
കാലങ്ങളായി തങ്ങള്‍ കൃഷിചെയ്ത് അനുഭവിച്ചുപോന്ന കാര്‍ഷികഭൂമികള്‍ വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കളായി പട്ടികപ്പെടുത്തിയതില്‍ കര്‍ഷകര്‍ ആശങ്കയിലാണ്.
വഖഫ് ബോര്‍ഡിന്റെ ഈ അവകാശവാദം നടക്കില്ലെന്നും പ്രത്യക്ഷസമരത്തിനിറങ്ങുമെന്നും വിശ്വഹിന്ദു പരിഷത്ത്, ബജ്റഗ്ദള്‍, മാണ്ഡ്യ രക്ഷണ വേദികെ, ഫാര്‍മേഴ്സ് അസോസിയേഷന്‍, വിവിധ കര്‍ഷക സംഘടനകള്‍ എന്നിവര്‍ അറിയിച്ചു. വഖഫ് ബോര്‍ഡ് ഈ അവകാശത്തിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. സിദ്ധരാമ്മയ്യ സര്‍ക്കാര്‍ നടത്തുന്ന മൗനം വെടിയണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.