കലാമണ്ഡലം ചാന്‍സലര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ നൃത്തം ചെയ്യാനുള്ള അനുമതി നിഷേധിച്ചു; കേന്ദ്രമന്ത്രിയുടെ ഇടപെടലിന് എതിരെ ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്യുമെന്ന് മല്ലിക

കേരള കലാമണ്ഡലം ചാന്‍സലറും പ്രശസ്ത നര്‍ത്തകിയുമായ മല്ലിക സാരാഭായിക്ക് ക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിലാണ് മല്ലികയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കേന്ദ്രമന്ത്രിയുടെ ഇടപെടലിലൊടുവിലാണ് മല്ലികയ്ക്ക് ക്ഷേത്രത്തില്‍ ഇടം കിട്ടാത്തത്.

ക്ഷേത്രത്തിനുള്ളില്‍ നൃത്ത പരിപാടിക്ക് കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഡിയുടെ ഇടപെടലിലാണ് അനുമതി നിഷേധിച്ചെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്യുമെന്ന് മല്ലിക സാരാഭായി അറിയിച്ചു. എന്നാല്‍ തങ്ങള്‍ പരിപാടി റദ്ദാക്കിയതായും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ക്ഷേത്ര ട്രസ്റ്റി പാപ റാവു വ്യക്തമാക്കി.

യുനെസ്‌കോയുടെ അംഗീകാരം ലഭിച്ച് ഒരുകൊല്ലം തികയുന്നതിന്റെ ഭാഗമായി ആദ്യത്തെ രാമപ്പ ഫെസ്റ്റ് നടത്താന്‍ ക്ഷേത്രപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന കാകാതിയ ഹെറിറ്റേജ് ട്രസ്റ്റ് നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ)യോട് അനുമതി തേടിയിരുന്നു. നൃത്തപരിപാടി അവതരിപ്പിക്കാന്‍ മല്ലിക സാരാഭായിയെ ക്ഷണിച്ചതായും അവര്‍ നൃത്തം ചെയ്യാമെന്ന് സമ്മതം അറിയിച്ചതായും ക്ഷേത്രട്രസ്റ്റ് പറഞ്ഞു.

എന്നാല്‍ എഎസ്ഐയുടെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ലെന്നും മല്ലിക സാരാഭായ് ആണെങ്കില്‍ പടിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് മന്ത്രി കിഷന്‍ റെഡ്ഡി അറിയിച്ചതായും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ക്ഷേത്ര ട്രസ്റ്റിയുമായ ബി.വി. പാപ റാറു വ്യക്തമാക്കിയെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Stories

പലസ്തീൻ അനുകൂല നിലപാട്, വീട്ടിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എത്തിയെന്നു യുവാവ്

അക്കാദമി അക്രഡിറ്റേഷൻ: ഗോകുലം എഫ്‌സി 3-സ്റ്റാർ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 1-സ്റ്റാർ റേറ്റിംഗ്

'സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'അയാളുടെ വീട് കത്തിച്ചപ്പോള്‍', വാക്‌പോര്

ഫിഫ ക്ലബ് ലോകകപ്പ് വിവാദം പുറത്തായതോടെ ലയണൽ മെസി ഇൻ്റർ മയാമി വിടുമെന്ന് റിപ്പോർട്ട്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഫ്ഗാൻ താരം മുഹമ്മദ് നബി പാഡഴിക്കുന്നു

മഹാരാഷ്ട്രയിലെ യോഗി- ഖാര്‍ഗെ വാക്‌പോര്: ' സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'നിസാം ഭരണത്തിൽ അയാളുടെ വീട് കത്തിച്ചപ്പോള്‍...'

'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്

IND VS AUS: ആദ്യ ടെസ്റ്റിന് മുമ്പുള്ള നെറ്റ് സെക്ഷൻ, ഇന്ത്യൻ ആരാധകർക്ക് ആശങ്ക വാർത്ത; ഇത് പണിയാകുമോ?