രാജ്യത്ത് നാല് നഗരങ്ങളില്‍ ഉഷ്ണതരംഗത്തിന് സാദ്ധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, ആഗ്ര, മീററ്റ്, ഹരിയാന എന്നിവിടങ്ങളിലാണ് ഇന്ന് ഉഷ്ണതരംഗം പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ ഏപ്രില്‍ 17 മുതല്‍ രാജ്യതലസ്ഥാനത്ത് ആശ്വസത്തിന് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
ഡല്‍ഹിയിലെ താപനില എപ്രില്‍ 17 മുതല്‍ കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. ഡല്‍ഹി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഏപ്രില്‍ 18, 19 തീയതികളില്‍ ഇടിമിന്നലിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 16 മുതല്‍ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.