'പ്രതിപക്ഷ സഖ്യത്തിലെ ഒരു നേതാവ് പ്രധാനമന്ത്രിസ്ഥാനം വാഗ്‌ദാനം ചെയ്തു'; വെളിപ്പെടുത്തലുമായി നിതിന്‍ ഗഡ്കരി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ സഖ്യത്തിലെ ഒരു മുതിര്‍ന്ന നേതാവ് തനിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ താൻ ആ വാഗ്‌ദാനം നിരസിക്കുകയായിരുന്നുവെന്ന് ഗഡ്ഗരി പറഞ്ഞു. നാഗ്പൂരില്‍ നടന്ന മാധ്യമ പുരസ്‌കാര ചടങ്ങില്‍ സംസാരിക്കവേ ആയിരുന്നു ഗഡ്ഗരിയുടെ വെളിപ്പെടുത്തൽ.

‘പ്രധാനമന്ത്രിയാകുക എന്നത് എന്റെ ജീവിതത്തിലെ ലക്ഷ്യമല്ല. നിങ്ങളെന്തിനാണ് എന്നെ പിന്തുണക്കുന്നതെന്നും നിങ്ങളുടെ പിന്തുണ ഞാനെന്തിന് സ്വീകരിക്കണമെന്നും ഞാന്‍ നേതാവിനോട് ചോദിച്ചു’- ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ഒരു സ്ഥാനത്തിന് വേണ്ടിയും തന്റെ നയങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ചടങ്ങില്‍ ഗഡ്കരി പറഞ്ഞു.

‘ഒരു ആശയവും ചിന്താരീതിയും പിന്തുടരുന്നയാളാണു ഞാൻ. സ്വപ്നംപോലും കാണാത്തതെല്ലാം തന്ന പാർട്ടിയിലാണു ഞാനുള്ളത്. ഒരു വാഗ്ദാനത്തിനും എന്നെ പ്രലോഭിപ്പിക്കാനാവില്ല’ – എന്നും താൻ പറഞ്ഞെന്ന് ഗഡ്കരി വിശദീകരിച്ചു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ ഗഡ്കരി തയ്യാറായില്ല.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?