ഡൽഹിലെ ജലക്ഷാമം: ജലമന്ത്രി അതിഷി മർലീന നിരാഹാര സമരം അവസാനിപ്പിച്ചു; ആരോഗ്യസ്ഥിതി മോശം

ആം ആദ്മി പാർട്ടി നേതാവും ഡൽഹിലെ ജലമന്ത്രിയുമായ അതിഷി മർലീന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യനില വഷളായ സാഹചര്യത്തിലാണ് അഞ്ചു ദിവസമായി തുടർന്ന് വന്ന നിരാഹാര സമരം അതിഷി മർലീന അവസാനിപ്പിക്കുന്നത്. ഡൽഹിയിലെ ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഹരിയാന സർക്കാർ തങ്ങളുടെ ജല വിഹിതം വിട്ട് തരണമെന്നും അതിഷി മർലീന ആവശ്യപ്പെട്ടിരുന്നു.

ദിവസേന ഡൽഹിക്ക് അർഹതപ്പെട്ട 100 ദശലക്ഷം ഗാലൻ ജലം ഹരിയാന സർക്കാർ നൽകണമെന്നും ആ ജലം അടിയന്തര പ്രാധാന്യത്തിൽ വിട്ട് തരണമെന്നും ആവശ്യപ്പെട്ടാണ് ആതിഷി നിരാഹര സമരം ആരംഭിച്ചിച്ചത്. ഇന്ന് പുലർച്ചയോടെ അതിഷിയുടെ ആരോഗ്യനില വഷളാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്നാണ് എ എ പിയിൽ നിന്നും സമരം ആവസാനിപ്പിച്ചതായി അറിയിപ്പ് ഉണ്ടായത്.

‘ഡൽഹിക്ക് അർഹമായ വെള്ളം നൽകുന്നതിനായി ഉപവാസം നടത്തി. ഇന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞങ്ങൾ പ്രധാനമന്ത്രിക്ക് കത്തെഴുതും, ഡൽഹിയിലെ ജലപ്രശ്നം ഉടൻ അവസാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’- എ എ പി നേതാക്കൾ എക്സിൽ കുറിച്ചു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം