'രണ്ട് ദിവസത്തിനുള്ളിൽ ജലക്ഷാമം പരിഹരിക്കണം'; നിരാഹാര സമരത്തിലേക്കെന്ന് ഡൽഹി ജലമന്ത്രി അതിഷി മാർലെന, പ്രധാനമന്ത്രിക്ക് കത്തയച്ചു

ജലക്ഷാമം അതി രൂക്ഷമായ ഡൽഹിയിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് ജലമന്ത്രി അതിഷി മാർലെന. 2 ദിവസത്തിനകം ജലത്തിന്റെ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ജൂൺ 21 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് തീരുമാനി ച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയതായും അതിഷി മാർലെന പറഞ്ഞു.

അയൽ സംസ്ഥാനമായ ഹരിയാനയിൽ നിന്ന് അടിയന്തരമായി വെള്ളം വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. ഹരിയാന വെള്ളം വിട്ടുനൽകാത്തതിനാലാണ് ഡൽഹി ജലക്ഷാമം നേരിടുന്നതെന്ന് വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അതിഷി പറഞ്ഞു. 613 എംജിഡി വെള്ളമാണ് ഇന്നലെ ഹരിയാന ഡൽഹിയിലേക്ക് തന്നത്. ഒരു എംജിഡി വെള്ളം 28,500 പേർക്കുള്ളതാണ്. അതുകൊണ്ട് തന്നെ 28 ലക്ഷത്തിലധികം ആളുകൾക്ക് വെള്ളം നൽകിയിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അതിഷി മാർലെന പറഞ്ഞു.

നേരത്തെ താൻ ഹരിയാന മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. അധിക വെള്ളം വിട്ടുനൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ ഹരിയാന സർക്കാർ വെള്ളം വിട്ടുകൊടുത്തില്ലെന്നും അതിഷി മാർലെന പറഞ്ഞു. അതേസമയം താൻ ഹിമാചൽ പ്രദേശിന് മുന്നിൽ കൈകൂപ്പി ഡൽഹിക്ക് വെള്ളം അഭ്യർത്ഥിച്ചു. ഹിമാചൽ പ്രദേശ് നൽകാൻ തയ്യാറാണ്. എന്നാൽ അതും ഹരിയാന വഴി വരണം. അതിനിടെ ഹിമാചലിൽ നിന്ന് വരുന്ന വെള്ളം നൽകാൻ ഹരിയാന സർക്കാരും വിസമ്മതിച്ചതായും അതിഷി മാർലെന കത്തിൽ പറയുന്നു.

28 ലക്ഷം ജനങ്ങൾക്ക് വെള്ളം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാരും സുപ്രീം കോടതിയിൽ പോയെന്നും അതിഷി മാർലെന പറഞ്ഞു. ഡൽഹിയിലെ ജലക്ഷാമം സുപ്രീം കോടതി അംഗീകരിച്ചെങ്കിലും ഹരിയാന സർക്കാർ ഡൽഹിയിലെ ജനങ്ങൾക്ക് 100 എംജിഡി വെള്ളം നൽകിയില്ല. ഭരണകക്ഷി എംഎൽഎമാരും കേന്ദ്ര ജലശക്തി മന്ത്രിയെ കാണാൻ പോയെങ്കിലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ലെന്നും അതിഷി മാർലെന പറഞ്ഞു.

ചൂടിനോട് മാത്രമല്ല ജനങ്ങൾ പൊരുതുന്നതെന്നും ജലക്ഷാമത്തിലും ജനങ്ങൾ പൊരുതുന്നുണ്ടെന്നും അതിഷി മാർലെന കൂട്ടിച്ചേർത്തു. അതേസമയം മെയ് 29 ന് ഡൽഹിയിലെ താപനില 52.9 ഡിഗ്രി സെൽഷ്യസായിരുന്നു, ഇത് അഭൂതപൂർവമായ താപനിലയായിരുന്നുവെന്ന് അതിഷി കത്തിൽ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച 47 ഡിഗ്രിയായിരുന്നു ചൂട്. രാത്രി 10 മണിയായിട്ടും ചൂട് 41 ഡിഗ്രിയായിരുന്നു. കഴിഞ്ഞ 100 വർഷത്തിനിടെ ഡൽഹിയിൽ ഇത്രയും ചൂട് അനുഭവപ്പെട്ടിട്ടില്ല. ഈ പൊള്ളുന്ന ചൂടിൽ ഡൽഹിയിലെ ജനങ്ങൾക്ക് വെള്ളത്തിൻ്റെ ആവശ്യം കൂടി. എന്നാൽ ഡൽഹി നിവാസികൾക്ക് വൻതോതിൽ വെള്ളം ആവശ്യമുള്ളപ്പോൾ ഡൽഹിയിൽ ജലക്ഷാമം രൂക്ഷമാണെന്നും

Latest Stories

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്