ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യത്തില്‍ നിന്നും പിന്മാറുന്നു; മോദി മാന്യനായ വ്യക്തി; കേന്ദ്ര സര്‍ക്കാരുമായി ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഒമര്‍ അബ്ദുള്ള

കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യത്തില്‍ നിന്നും തങ്ങള്‍ പിന്മാറുകയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി.) നേതാവ് ഒമര്‍ അബ്ദുള്ള. 370 തിരിച്ച് കൊണ്ടുവരണമെന്നുള്ളത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ഉള്ളടത്തോളം കാലം അതു സാധ്യമാവില്ല. അതിനാല്‍ ഈ ആവശ്യത്തില്‍ നിന്നും പാര്‍ട്ടി നല്‍ക്കാലം പിന്മാറുകയാണെന്ന് അദേഹം വ്യക്തമാാക്കി.

കേന്ദ്രസര്‍ക്കാരുമായുള്ള മോശംബന്ധം ജമ്മു-കശ്മീരിന് ഒരിക്കലും ഗുണം ചെയ്യില്ല. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നരേന്ദ്രമോദി മാന്യനായ വ്യക്തിയാണെന്നും കശ്മീരിന് സംസ്ഥാന പദവി തിരികെ തരുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയതാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ആ വാക്ക് പ്രധാനമന്ത്രി പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യം 48 സീറ്റുകളാണ് പിടിച്ചടക്കിയത്. 51 സീറ്റുകളില്‍ മത്സരിച്ച നാഷണല്‍ കോണ്‍ഫറന്‍സ് 42 ഇടങ്ങളിലും 32 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറിടങ്ങളിലും വിജയിച്ചു. ബിജെപി 28 സീറ്റുകളിലാണ് വിജയിച്ചത്.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി