'പുതിയ മുഖ്യമന്ത്രിയെ വേണം'; മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തെ എതിർത്ത് മെയ്തെയ് വിഭാഗം, സുരക്ഷ ശക്തമാക്കി

രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ വേണമെന്ന ആവശ്യമുന്നയിച്ച് മെയ്തെയ് വിഭാഗം. എംഎൽഎമാർക്ക് സഭാ നേതാവിനെ തിരഞ്ഞെടുക്കാൻ അനുവാദം നൽകണമെന്നാണ് മെയ്തെയ് വിഭാഗം ഉന്നയിച്ച ആവശ്യം. അതേസമയം രാഷ്ട്രപതി ഭരണത്തെ കുക്കി വിഭാഗം സ്വാഗതം ചെയ്തു.

പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തണമെന്നും എംഎൽഎമാർക്ക് സഭാ നേതാവിനെ തിരഞ്ഞെടുക്കാൻ അനുവാദം നൽകണമെന്നുമാണ് മെയ്തെയ് സംഘടനകളുടെ ആവശ്യം. അതേ സമയം, രാഷ്ട്രപതി ഭരണത്തെ കുക്കി വിഭാഗം സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ മാറ്റത്തേക്കാൾ നല്ലത് രാഷ്ട്രപതി ഭരണമാണ് എന്ന് ഐടിഎൽഎഫ് നേതാക്കൾ പറഞ്ഞു. കുക്കി വിഭാഗം മെയ്‌തെയ് വിഭാഗത്തെ വിശ്വസിക്കുന്നില്ല. അതിനാൽ പുതിയ മെയ്‌തെയ് മുഖ്യമന്ത്രി ഉണ്ടാകുന്നത് ആശ്വാസകരമല്ലായെന്നാണ് കുക്കി വിഭാഗത്തിൻ്റെ നിലപാട്.

അതേ സമയം, രാഷ്ട്രപതി ഭരണത്തിന് പിന്നാലെ മണിപ്പൂരിൽ സുരക്ഷാ വർദ്ധിപ്പിച്ചു. നാല് വിഘടന വാദികളെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. തൗബൽ, ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് വിഘടന വാദികളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്ന് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും ഒരു പേരിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Latest Stories

‘പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രം ശ്രമിക്കുന്നു, അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു’; വിമർശിച്ച് ജോൺ ബ്രിട്ടാസ്

കള്ളന്മാരെ ലോക്ക് ആക്കാൻ കൊറിയൻ ബ്രാൻഡ് ! ഹ്യുണ്ടായ്, കിയ കാറുകൾ ഇനി മോഷ്ടിക്കാൻ പറ്റില്ല..

ശാസ്ത്രവും സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളണം; അല്ലാത്തപക്ഷം നൂറുതവണ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചാലും ഫലമില്ലെന്ന് നിതിന്‍ ഗഡ്കരി

വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമം, ജീവന് ഭീഷണിയുണ്ട്.. എനിക്ക് ആരുടെയും പിന്തുണ വേണ്ട..; അഭിരാമിയെ വിമര്‍ശിച്ച് എലിസബത്ത്

IPL 2025: ആ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ഇത്തവണ 300 റൺ അടിക്കും, ബോളർമാർക്ക് അവന്മാർ ദുരന്തദിനം സമ്മാനിക്കും: ഹനുമ വിഹാരി

മാർച്ച് 24,25 തീയതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം

ആശ വര്‍ക്കര്‍മാരുടെ സമരം; പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍

താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ; എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് എംഡിഎംഎയുമായി പിടിയിൽ