Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

ബിജെപിക്കൊപ്പം ചേര്‍ന്നിട്ടും നീതി ലഭിച്ചില്ല , കേന്ദ്രം ആന്ധ്രാപ്രദേശിനെ അവഗണിച്ചെന്ന്‌ ചന്ദ്രബാബു നായിഡു

, 12:40 pm

ബിജെപിക്കൊപ്പം ചേര്‍ന്നിട്ടും നീതി ലഭിച്ചില്ലെന്ന് എന്‍.ഡി.എ ഘടകകക്ഷി തെലുങ്ക്ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന് നീതി ലഭിക്കുന്നതിനായാണ് ഞങ്ങള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നത്. 29 തവണ ഡല്‍ഹി സന്ദര്‍ശിച്ചു. കഴിഞ്ഞ 3.5 വര്‍ഷത്തിനിടെ പലരെയും പല തവണ കണ്ടു. പക്ഷെ നീതി നടപ്പിലാക്കാന്‍ ബി.ജെ.പി സര്‍ക്കാരിനായില്ലെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. പൊതു സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ബിജെപിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

സമൂഹത്തിന്റെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനായി എന്തും ത്യജിക്കാന്‍ തയ്യാറാണ്.  കേന്ദ്രത്തിന്റെ അവഗണന ആന്ധ്രയിലെ ജനങ്ങളെ മുറിപ്പെടുത്തിയിരിക്കുകയാണെന്നും നീതിലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും സ്വതന്ത്രമാണെന്നും ഫണ്ടുകള്‍ ഉപയോഗിക്കുന്നതില്‍ കൈകടത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ പൊതുബജറ്റിനെതിരെയും തെലുങ്കുദേശം പാര്‍ട്ടി(ടി.ഡി.പി) പരസ്യമായി രംഗത്ത് വന്നിരുന്നു. ബജറ്റ് നിരാശാജനകമാണെന്നും സംസ്ഥാന വിഭജനവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന ആന്ധ്രപ്രദേശ് പുനസംഘടന നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വാഗ്ദാനങ്ങളും ബജറ്റില്‍ പരാമര്‍ശിച്ചില്ലെന്നും ടി.ഡി.പി എം.പിമാര്‍ പറഞ്ഞിരുന്നു. ബജറ്റിന് പിന്നാലെ എന്‍.ഡി.എയ്ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. എന്നാല്‍ അമിത്ഷാ, രാജ്നാഥ് സിങ് എന്നിവരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു.

Advertisement