സുപ്രീംകോടതിയുടെ ഭീഷണിക്ക് വഴങ്ങില്ല; ബ്രസീലിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് എക്‌സ്; എല്ലാ ജീവനക്കാരെയും തിരിച്ചുവിളിച്ചു

ബ്രസീലിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് സാമൂഹിക മാധ്യമമായ എക്സ് അറിയിച്ചു. സുപ്രീംകോടതി തങ്ങളുടെ ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ആ ഭീഷണിക്ക് വഴങ്ങില്ലെന്നും അതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നുമാണ് എക്‌സ് അറിയിച്ചിരിക്കുന്നത്.
ബ്രസീല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അലക്സാന്‍ട്രിയ ഡി മൊറൈസ് എക്‌സ് ജീവനക്കാരെ നിരന്തരം ഭീഷണിപ്പെടുത്തി.

പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ എല്ലാ ജീവനക്കാരെയും ബ്രസീലില്‍നിന്ന് തിരിച്ചുവിളിക്കും.
എന്നാല്‍ രാജ്യത്ത് എക്സ് സേവനം തുടരുമെന്നും കമ്പനി അറിയിച്ചു. എക്സിലൂടെ വലതുപക്ഷ അക്കൗണ്ടുകള്‍ വ്യാജപ്രചാരണം നടത്തുന്നുവെന്നും അതും തടയണമെന്നും എക്സിനോട് ഈ വര്‍ഷമാദ്യം ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എക്സ് സേവനം അവസാനിപ്പിക്കുന്നത്. എക്‌സിന്റെ ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം