'വേണ്ടിവന്നാൽ റോഡിലിരുന്ന് ഭരിക്കും'; ഔദ്യോഗിക വസതി ലഭിക്കാത്തതിൽ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അതിഷി

ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയെ ചൊല്ലിയുള്ള തർക്കത്തിൽ ബിജെപി ആം ആദ്മി പോര് മുറുകുന്നു. ഔദ്യോഗിക വസതി ലഭിച്ചില്ലെങ്കില്‍ റോഡിലിരുന്ന് ജോലി ചെയ്യുമെന്ന് മുഖ്യമന്ത്രി അതിഷി പ്രതികരിച്ചു. പായ്ക്ക് ചെയ്ത കാർട്ടൂൺ ബോക്സുകൾക്ക് നടുവിലിരുന്ന് ഫയലുകൾ നോക്കുന്ന അതിഷിയുടെ ദൃശ്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്.

‘വലിയ ബംഗ്ലാവുകളിൽ ജീവിക്കാനല്ല ഞങ്ങൾ രാഷ്ട്രീയത്തിൽ വന്നത്. വേണമെങ്കിൽ, ഞങ്ങൾ സർക്കാരിനെ റോഡിലിരുന്നു നയിക്കും, ഞങ്ങൾ ഡൽഹിയിലെ ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്’ എന്നാണ് അതിഷി പ്രതികരിച്ചത്. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‍രിവാള്‍ താമസിച്ചിരുന്ന വസതിയിലേക്ക് അതിഷി വീട്ടുസാധനങ്ങള്‍ മാറ്റിയതോടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടം സീല്‍ ചെയ്തിരുന്നു.

പുതിയ മുഖ്യമന്ത്രിക്ക് ഔദ്യോഗിക വസതി നല്‍കാതിരിക്കാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറും കേന്ദ്രസര്‍ക്കാരും നടത്തിയ നീക്കമാണ് ഇതെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. മുഖ്യമന്ത്രിയായിരിക്കെ 2015 മുതല്‍ സിവില്‍ ലൈന്‍സിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലുള്ള ആറാംനമ്പര്‍ വീടായിരുന്നു അരവിന്ദ് കേജ്‍രിവാളിന്‍റെ ഔദ്യോഗിക വസതി. ഈ വസതിയില്‍ താമസമാക്കാനാണ് പുതിയ മുഖ്യമന്ത്രി അതിഷി വീട്ടുസാധനങ്ങള്‍ മാറ്റിയത്. അതിഷി താമസം തുടങ്ങുമെന്ന് ഉറപ്പായതോടെ ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് ഇവിടെയുണ്ടായിരുന്ന വീട്ടുസാധനങ്ങള്‍ മാറ്റി വീട് സീല്‍ ചെയ്യുകയായിരുന്നു..

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വസതിയില്‍ ഔദ്യോഗിക ഉത്തരവാകുന്നതിന് മുന്‍പേ താമസിക്കാന്‍ നടത്തിയ നീക്കത്തിന് തടയിട്ടു എന്നാണ് പിഡബ്ല്യൂഡി നൽകുന്ന വിശദീകരണം. എന്നാൽ ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എഎപി ആരോപിക്കുന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതിയില്ല. പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന വീട്ടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും താമസിക്കണമെന്നാണ് രീതി. കേജ്‍രിവാള്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 50 കോടിയോളം രൂപ ചെലവിട്ട് പുനര്‍നിര്‍മിച്ച വീടാണ് സിവില്‍ ലൈന്‍സിലേത്. പുനര്‍നിര്‍മാണത്തില്‍ ബിജെപി അഴിമതിയാരോപിച്ചതോടെ വിജിലന്‍സ് അന്വേഷണവും നടത്തുന്നുണ്ട്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം