Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

കര്‍ഷകര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണം, കഴുത്ത് മൂടി പാഡും കെട്ടണം,പണിയെടുക്കുമ്പോള്‍ ഇരുന്ന് പോയാല്‍ വിവരമറിയും; വിചിത്ര ഉത്തരവുമായി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍

, 3:16 pm

ഉത്തര്‍പ്രദേശിലെ ബിഞ്ചോറില്‍ പാടത്ത് പണിയെടുക്കുന്ന കര്‍ഷകര്‍ സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാല്‍ ഇനിമുതല്‍ ഹെല്‍മെറ്റ് ധരിക്കേണ്ടി വരും. തീര്‍ന്നില്ല, കഴുത്ത പുറത്ത്കാണാത്ത വിതത്തില്‍ നെക് പാഡും ധരിക്കേണ്ടി വരും. പണിക്കിടെ ഇരിക്കാന്‍ പാടില്ല.

എല്ലാ ജോലികളും നിന്നുകൊണ്ട് മാത്രം ചെയ്യണം. കൂടാതെ ഇനിമുതല്‍ പണിക്കിറങ്ങുമ്പോള്‍ റേഡിയോ കരുതുകയും ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വയ്ക്കുകയും വേണം. പുലിയിറങ്ങുന്നതിന് മുന്നറിയിപ്പായി ഉത്തര്‍പ്രദേശ് വനം വകുപ്പ് കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന വിചിത്ര നിര്‍ദേശങ്ങളാണിത്. ഇത്തരം നിര്‍ദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകള്‍ വനം വകുപ്പ് ഈ മേഖലയില്‍ പ്രദര്‍ശിപ്പിച്ച്് കഴിഞ്ഞു. എന്നാല്‍ പുലി തിന്നാലും വേണ്ടില്ല അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാവില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഡിസംബര്‍ കടുവ സുരക്ഷ മാസമായിട്ടാണ് സര്‍ക്കാര്‍ കൊണ്ടാടുന്നത്. അതുകൊണ്ട് മാന്‍-അനിമല്‍ സംഘര്‍ഷം പരമാവധി കുറയ്ക്കുകയാണ് വനം വകുപ്പിന്റെ ഉദേശ്യം. വനാതിര്‍ത്തിയില്‍ പുലി,കടുവ,കഴുതപുലി,കുറുക്കന്‍ എന്നിവയുടെ പാദമുദ്രകളുടെ പടം പോസ്റ്ററില്‍ ഉണ്ട്. ഇത് കണ്ട് കര്‍ഷകര്‍ക്ക് കാല്‍പാടുകള്‍ മനസിലാക്കാം. ഇത്തരം കാല്‍പാടുകള്‍ കണ്ടാല്‍ ആ മേഖല കര്‍ഷകര്‍ ഒഴിവാക്കണം-ഡി എഫ് ഒ എം സെമ്മാരന്‍ പറഞ്ഞു.

ഇരിക്കുമ്പോള്‍ ചെറിയ ഇരയെ പെട്ടന്ന് വരുതിയിലാക്കാന്‍ മൃഗങ്ങള്‍ക്ക് കഴിയുമെന്നതിനാലാണ് ഇരിക്കരുതെന്ന് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement