പശ്ചിമ ബംഗാളില്‍ തൃണമൂലിനേക്കാള്‍ സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളി മുഖ്യമന്ത്രി മമത ബാനര്‍ജി. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ അടിസ്ഥാന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. ഇതു വെറും തമാശ മാത്രമാണെന്നും മമത പറഞ്ഞു. ഇങ്ങനെ പ്രവചനം നടത്തുന്ന എക്സിറ്റ് പോളുകള്‍ക്ക് ഒരു വിലയുമില്ലെന്നും മമത പറഞ്ഞു.
2016, 2019, 2021 വര്‍ഷങ്ങളില്‍ എക്സിറ്റ് പോള്‍ എങ്ങനെയാണ് നടന്നതെന്ന് കണ്ടിരുന്നു. പ്രവചനങ്ങളൊന്നും സത്യമായിരുന്നില്ല. ഈ എക്സിറ്റ് പോളുകള്‍ മാധ്യമ ഉപഭോഗത്തിനായി രണ്ട് മാസം മുമ്പ ചിലര്‍ വീട്ടില്‍ നിര്‍മിച്ചതാണ്. അവക്ക് ഒരു മൂല്യവുമില്ലെന്നും മമത പറഞ്ഞു. റാലികളിലെ ജനങ്ങളുടെ പ്രതികരണം എക്സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവയ്ക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, പുറത്തുവന്നിരിക്കുന്നത് എക്സിറ്റ് പോള്‍ അല്ല, മോദി മീഡിയാ പോള്‍ ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ എക്‌സിറ്റ് പോളെന്ന പേരില്‍ പുറത്ത് വന്നത് മോദിയുടെ ഫാന്റസി പോളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി രൂപകല്‍പന ചെയ്ത എക്‌സിറ്റ് പോളുകളെ തള്ളുകയാണെന്നും രാഹുല്‍ പറഞ്ഞു.