കേന്ദ്രത്തിന്റെ അവകാശത്തില്‍ പ്രഖ്യാപനങ്ങള്‍ വേണ്ട; മമത നടത്തിയത് ഭരണഘടനാ ലംഘനം; ബംഗ്ലാദേശ് വിഷയത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍

ബംഗ്ലാദേശില്‍ നിന്നുള്ള ജനങ്ങള്‍ക്ക് ആവശ്യമായാല്‍ അഭയം നല്‍കുമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവനയില്‍ വിശദീകരണം തേടി രാജ്ഭവന്‍. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്രത്തിന്റെ പ്രത്യേക അവകാശമാണെന്ന് രാജ്ഭവന്‍ വ്യക്തമാക്കി.

കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി റാലിയിലാണ് മമത പ്രഖ്യാപനം നടത്തിയത്. വിദേശത്തു നിന്ന് വരുന്ന ആളുകളെ താമസിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനാ വിഷയമാണ്. ബംഗ്ലാദേശികള്‍ക്ക് അഭയം നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഗുരുതരമായ ഭരണഘടനാ ലംഘനത്തെ സൂചിപ്പിക്കുന്നതാണെന്നും ഗവര്‍ണര്‍ സി.വി. ആനന്ദബോസ് വ്യക്തമാക്കി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 167 പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിലെ സംഘര്‍ഷത്തിനിടെ അക്രമിക്കപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് മമത ബാനര്‍ജി വ്യക്തമാക്കിയത്.. അഭയാര്‍ത്ഥികളോട് ബഹുമാനത്തോടെ പെരുമാറും. ബംഗ്ലാദേശില്‍ ബന്ധുക്കള്‍ കുടുങ്ങിക്കിടക്കുന്ന ബംഗാള്‍ നിവാസികള്‍ക്ക് പൂര്‍ണ സഹകരണവും നല്‍കുമെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രക്തസാക്ഷി ദിന റാലിയിലാണ് മമത ഇക്കര്യം അറിയിച്ചത്.

മറ്റൊരു രാജ്യമായതിനാല്‍ ബംഗ്ലാദേശിനെക്കുറിച്ച് എനിക്ക് പറയാനാവില്ല. കേന്ദ്രസര്‍ക്കാരാണ് ഇതിനെ കുറിച്ച് പറയേണ്ടത്. എന്നാല്‍ ബംഗാളിന്റെ വാതിലുകളില്‍ മുട്ടുന്ന നിസഹായരായ ആളുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും മമത വ്യക്തമാക്കി.

അയല്‍ സംസ്ഥാനമായ അസമിലെ വംശീയ സംഘട്ടനത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കും ബംഗാള്‍ അഭയം നല്‍കിയിട്ടുണ്ട് ബംഗ്ലദേശ് വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് അവര്‍ ആവശ്യപ്പെട്ടു.

Latest Stories

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; 'ഒറ്റക്കൊമ്പന്‍' ആരംഭിച്ചു

BGT 2024: ജയ്‌സ്വാളിനെ പുറത്താക്കി ഞാൻ മടുത്തു, ഇന്ന് വേറെ ആരെങ്കിലും അവന്റെ വിക്കറ്റ് എടുക്ക്; ഓസ്‌ട്രേലിയൻ ബോളർമാർ വേറെ ലെവൽ

ഇന്‍സ്റ്റഗ്രാം റീച്ച് കിട്ടാന്‍ 'മാര്‍ക്കോ'യുടെ ലിങ്ക്; വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

ജോ റൂട്ടിനെ മറികടന്ന് ഇന്ത്യക്കെതിരെ റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

'ആദ്യം അവന്‍ നിങ്ങള്‍ക്ക് കിംഗ്, ഇപ്പോള്‍ ജോക്കര്‍': ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം തുറന്നുകാട്ടി ഇര്‍ഫാന്‍ പത്താന്‍

വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി; കൊച്ചിയിൽ ഇക്കുറി രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം

മാര്‍ക്കോ 2 കൂടുതല്‍ വയലന്‍സോടെ വരും, വലിയൊരു സിനിമയായി എത്തും: ഹനീഫ് അദേനി

രോഹിത് ശർമ്മയെ ചാമ്പ്യൻസ് ട്രോഫിയുടെ പരിസരത്ത് പോലും അടുപ്പിക്കരുത്; താരത്തിന് നേരെ വൻ ആരാധകർ രോക്ഷം

16കാരനെ പീഢിപ്പിച്ച് പത്തൊൻപതുകാരി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, സംഭവം കൊല്ലത്ത്

രോഹിത്= മണ്ടത്തരം, അതിദയനീയ ക്യാപ്റ്റൻസിയിൽ നിരാശനായി രവി ശാസ്ത്രി; പ്രിയ താരത്തിനെതിരെ എതിരെ തിരിഞ്ഞ് മറ്റൊരു ഇതിഹാസവും, തെളിവുകൾ നിരത്തി പറഞ്ഞത് ഇങ്ങനെ