അതെന്താടാ നിനക്ക് രസഗുള കഴിച്ചാല്‍; വധുവിന്റെ ഒറ്റത്തല്ലിന് വാ തുറന്ന് വരന്‍; വൈറലായി വിവാഹ വീഡിയോ

വ്യത്യസ്തമായ വിവാഹ ആഘോഷങ്ങളുടെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത് പതിവാണ്. ആഘോഷങ്ങള്‍ കൂടുതല്‍ രസകരമാക്കാന്‍ വധുവിന്റെയും വരന്റെയും സുഹൃത്തുക്കളുടെ തമാശകള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വൈറലാകുന്നതും സാധാരണയാണ്. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

എന്നാല്‍ വൈറലായ വീഡിയോയുടെ ഉള്ളടക്കം നൃത്തമോ ഗാനാലാപനമോ അല്ല. നല്ല ഒന്നാന്തരം തല്ലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയുടെ ഉള്ളടക്കം. ഉത്തരേന്ത്യന്‍ വിവാഹ ആഘോഷങ്ങളില്‍ സാധാരണയായി കാണുന്ന കാഴ്ചയാണ് വധു വരണമാല്യം ചാര്‍ത്തുമ്പോള്‍ വരന്‍ തല ഉയര്‍ത്തി പിടിക്കുന്നതും, വധു മാലയിടാന്‍ കഷ്ടപ്പെടുന്നതും.

വൈറലായ വീഡിയോയില്‍ വരന്റെയും വധുവിന്റെയും കഴുത്തില്‍ മാലയുണ്ട്. ഇവിടെ സംഭവം മറ്റൊന്നാണ് വധു വരന് രസഗുള നല്‍കാന്‍ ശ്രമിക്കുന്നതും വാ തുറക്കാതെ വരന്‍ തല മാറ്റുന്നതുമാണ് വീഡിയോയില്‍. വധു മൂന്ന് തവണ ശ്രമിച്ചിട്ടും വരന്‍ രസഗുള കഴിക്കാന്‍ വാ തുറക്കുന്നില്ല.

നാലാം തവണയും വരന്‍ രസഗുള കഴിക്കാതെ തല വെട്ടിച്ചതോടെ സഹികെട്ട വധു വരന്റെ കരണത്തടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. എന്നാല്‍ അടിയേറ്റ് വരന്‍ വാ തുറന്നുപോയതോടെ രസഗുള വായിലേക്ക് തള്ളിക്കയറ്റിയാണ് വധു പകരം വീട്ടിയത്. ചുറ്റുംകൂടി നില്‍ക്കുന്നവര്‍ തടയാന്‍ ശ്രമിക്കുന്നതിന് മുന്‍പ് തന്നെ വരന് അടി പൊട്ടി.

വധുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് എത്തുന്നത്. അയാള്‍ക്ക് തല്ല് ആവശ്യമായിരുന്നുവെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ വരനെ പിന്തുണച്ചും നിരവധി കമന്റുകള്‍ എത്തുന്നുണ്ട്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ