തമിഴ്‌നാട് ഗവര്‍ണര്‍ അവിടെ എന്താണ് ചെയ്യുന്നത്; സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ 24 മണിക്കൂര്‍; ആര്‍എന്‍ രവിയ്‌ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ഡിഎംകെ നേതാവ് പൊന്മുടി വീണ്ടും മന്ത്രിയാകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഗവര്‍ണര്‍ അവിടെ എന്ത് ചെയ്യുകയാണെന്ന് സുപ്രീം കോടതി ചോദിച്ചു. പൊന്മുടിയ്ക്ക് മന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ ഗവര്‍ണര്‍ക്ക് കോടതി അന്ത്യശാസനം നല്‍കി.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷയില്‍ സ്റ്റേ നേടിയതിന് പിന്നാലെയാണ് പൊന്മുടി വീണ്ടും മന്ത്രി സ്ഥാനത്തെത്തുന്നത്. ഗവര്‍ണര്‍ ആര്‍എന്‍ രവിയ്ക്ക് സുപ്രീംകോടതി സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചു. അനുവദിച്ചിട്ടുള്ള സമയത്തിനുള്ളില്‍ സത്യപ്രതിജ്ഞ നടന്നില്ലെങ്കില്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കി.

പൊന്മുടി കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തതാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു. സത്യവാചകം ചൊല്ലിക്കൊടുക്കില്ലെന്ന ഗവര്‍ണറുടെ നിലപാട് സുപ്രീംകോടതി ഗൗരവത്തോടെയാണ് കാണുന്നതെന്നും കോടതി അറിയിച്ചു. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് അതീതമായി പ്രവര്‍ത്തിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

Latest Stories

ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്