മോദിയുടെ ജിഡിപിയെന്നാല്‍ ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്‌സ് ; വിമര്‍ശനവുമായി രാഹുലിന്റെ ട്വീറ്റ്

ഗബ്ബര്‍ സിങ് ടാക്‌സ്, ഫെയ്ക് ഇന്‍ ഇന്ത്യ എന്നീ പ്രയോഗങ്ങള്‍ക്ക് ശേഷം കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കാന്‍ പുതിയ പദവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് അഥവാ ജി.ഡി.പിയെ പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ “ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്സ്” (വിഭജന രാഷ്ട്രീയം) എന്നാണ് രാഹുല്‍ നിര്‍വചിക്കുന്നത്. വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് രാഹുലിന്റെ പരിഹാസം.

അരുണ്‍ ജെയ്റ്റ്ലിയുടെയും ബുദ്ധിയും മോഡിയുടെ വിഭജന രാഷ്ട്രീയവും ചേര്‍ന്നപ്പോള്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഇതാണ് എന്നു പറഞ്ഞ് വളര്‍ച്ചാ നിരക്കിലുണ്ടായ കുറവ് ഉയര്‍ത്തിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസം.

രാഹുലിന്റെ പോസ്റ്റ് ഇങ്ങനെ ;

“ധനമന്ത്രി ജെയ്റ്റ്ലിയുടെ ജീനിയസും മിസ്റ്റര്‍ മോഡിയുടെ ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്സും ഇന്ത്യയ്ക്കു നല്‍കിയത്:

പുതിയ നിക്ഷേപം: 13 വര്‍ഷം
ബാങ്ക് ക്രഡിറ്റ് വളര്‍ച്ച: 63 വര്‍ഷം
തൊഴിലവസരം: 8 വര്‍ഷം
കാര്‍ഷിക വളര്‍ച്ച: 1.7%
ധനകമ്മി: 8 വര്‍ഷം
നിന്നുപോയ പദ്ധതികള്‍

രാജ്യത്തിന്റെ 2017-18 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയുമെന്ന സ്റ്റാറ്റിസ്റ്റിക് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ജി.ഡി.പി കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 6.5 ശതമാനത്തിലേക്ക് എത്താന്‍ സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിന്റെയും ചരക്ക് സേവന നികുതിയുടെയും ഫലമായാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍