'എന്ത് യാ..യാ? ഇത് കോഫി ഷോപ്പല്ല,കോടതിയാണ്; അനൗപചാരിക ഭാഷ ഉപയോഗിച്ചതിന് അഭിഭാഷകന് ചീഫ് ജസ്റ്റിസിന്റെ ശാസന

സുപ്രീം കോടതിയിൽ അനൗപചാരിക ഭാഷ ഉപയോഗിച്ചതിന് അഭിഭാഷകന് ചീഫ് ജസ്റ്റിസിന്റെ ശാസന. മുൻ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗോഗോയിക്കെതിരെ ആഭ്യന്തര അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കവേയാണ് സുപ്രിംകോടതി അനൗപചാരിക ഭാഷ ഉപയോഗിച്ച അഭിഭാഷകനെ ശാസിച്ചത്. 2018ൽ ഫയൽ ചെയ്ത കേസിലെ വാദം കേട്ടുകൊണ്ടിരിക്കുമോഴാണ് അഭിഭാഷകന്റെ ‘യാ..യാ’ പ്രയോഗത്തിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ക്ഷുഭിതനായത്.

‘ഇത് ആർട്ടിക്കിൾ 32 മായി ബന്ധപ്പെട്ട ഹർജിയാണോ? ജഡ്ജിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി എങ്ങനെ നിങ്ങൾക്ക് ഒരു പൊതുതാത്പര്യ ഹർജി നൽകാനാകും?’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഇതിനുള്ള മറുപടിയായാണ് ‘യാ..യാ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് എന്നോട് ഒരു ക്യുറേറ്റിവ് ഫയൽ ചെയ്യാനാവശ്യപ്പെട്ടു…’ എന്ന് അഭിഭാഷകൻ പറയാൻ തുടങ്ങിയത്.

തുടർന്ന് വാചകം പൂർത്തിയാക്കും മുൻപ് ഇടയിൽ കയറി അഭിഭാഷകനെ ശാസിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ‘ഇത് കോഫി ഷോപ്പല്ല, കോടതിയാണെ’ന്ന മുന്നറിയിപ്പ് നൽകി. തനിക്ക് ഇത്തരം പ്രതികരണം കേൾക്കുന്നതേ അലർജിയാണെന്നും ഇതനുവദിക്കാനാവില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഇതുകൂടാതെ രഞ്ജൻ ഗോഗോയ് സുപ്രിംകോടതി ജഡ്ജ് ആണെന്നും അദ്ദേഹത്തിനെതിരെ എങ്ങനെ ഇത്തരം ഒരു ഹർജി ഫയൽ ചെയ്യാനാകും എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അതേസമയം പരാതിയിൽ നിന്ന് രഞ്ജൻ ഗോഗോയിയുടെ പേര് നീക്കം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

Latest Stories

മുംബൈ ഇന്ത്യൻസ് ഉടമ ആക്കേണ്ടിയിരുന്നത് ഷാരൂഖ് ഖാനായിരുന്നു, അത് നടക്കാതെ പോയത് ആ ഒറ്റ കാരണം കൊണ്ട് : ലളിത് മോദി

മഹാരാഷ്ട്രയിലും പ്രതിപക്ഷനേതാവിനെ കിട്ടില്ല; പ്രതിക്ഷ നേതാക്കള്‍ ഇല്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി; മഹായുതി കൊടുങ്കാറ്റില്‍ പാറിപ്പോയി മഹാവികാസ് അഘാഡി

മലയാള സിനിമയില്‍ അതിരുവിടുന്നുണ്ട്, മുതലെടുപ്പുകാര്‍ പലതും പ്രയോജനപ്പെടുത്തുന്നുണ്ട്: സുഹാസിനി

എന്ത് ഭാരത് ആർമി ആയാലും കൊള്ളാം ഇമ്മാതിരി വൃത്തിക്കേട് കാണിക്കരുത്, ഫാൻ ഗ്രുപ്പിനെതിരെ ഗുരുതര ആരോപണവുമായി സുനിൽ ഗാവസ്‌കർ

നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ല; തീരുമാനത്തിൽ നിന്നും പിൻമാറി ആലുവയിലെ നടി

ഒരു മണിക്കൂറിനുള്ളില്‍ എല്ലാം പിന്‍വലിക്കണം, ഇല്ലെങ്കില്‍ കോടതി കയറ്റും; നിയമനടപടിയുമായി എആര്‍ റഹ്‌മാന്‍

തലസ്ഥാനത്ത് ലോകസിനിമയുടെ നാളുകള്‍; ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍; എട്ടുദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് 180 സിനിമകള്‍

യുവരാജ് മുതൽ ശശാങ്ക് വരെ, ഇന്ത്യൻ പ്രീമിയർ ലീഗ് ലേല മേശയെ തീപിടിപ്പിച്ച 5 വിവാദങ്ങൾ നോക്കാം; കൗതുകമായി ഈ സംഭവം

'തലയോട്ടിയും തോളെല്ലും പൊട്ടി, സ്‌പൈനൽ കോർഡിലും ക്ഷതം'; കുട്ടി വീണ കാര്യം പറയാൻ മറന്നുപോയെന്ന് അങ്കണവാടി ജീവനക്കാര്‍! മൂന്ന് വയസുകാരിയുടെ നില ഗുരുതരം

അവിടെ നടക്കുന്നത് നല്ല കാര്യങ്ങൾ അല്ല, ലേലത്തിൽ എടുത്താൽ ഞാൻ അവന്മാർക്കിട്ട് പണിയും; മുൻ ഐപിഎൽ ടീമിനെതിരെ ഗുരുതര ആരോപണവുമായി കൃഷ്ണപ്പ ഗൗതം