കെജ്‍രിവാളിന് പിന്തുണ അറിയിക്കാൻ വാട്സാപ് നമ്പർ; 'കെജ്‍രിവാൾ കൊ ആശിർവാദ്' ക്യാംപെയ്‌ന് തുടക്കമിട്ട് സുനിത കെജ്‍രിവാള്‍

ഇഡി കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പ്രാർഥനയും പിന്തുണയും പങ്കുവെക്കാൻ ക്യാംപെയ്‌നുമായി ഭാര്യ സുനിത കെജ്‍രിവാള്‍. ഇതിനായി വാട്സാപ് നമ്പർ പുറത്തുവിട്ടു. ‘കെജ്‍രിവാള്‍ കോ ആശിർവാദ്’ എന്ന ക്യാംപെയ്ൻ വഴി പൊതുജനങ്ങൾക്ക് കെജ്‍രിവാളിന് പിന്തുണ അറിയിക്കാമെന്ന് സുനിത കെജ്‌രിവാൾ പറഞ്ഞു.

8297324624 എന്ന നമ്പറിലേക്ക് സന്ദേശങ്ങൾ അയച്ച വാട്സാപ്പ് ക്യാംപെയ്നിൽ പങ്കാളിയാകാമെന്നാണ് സുനിത കെജ്‌രിവാൾ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. കെജ്‌രിവാളിൻ്റെ മോചനത്തിനായി നിരാഹാരമിരിക്കുന്നതായി പലരും തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും അവർ പറഞ്ഞു.

‘ഇങ്ങനെയാണ് ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നത്. നിങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾക്ക് അയക്കുക. നിങ്ങളുടെ ഓരോ സന്ദേശവും അദ്ദേഹത്തിന്‍റെ അടുത്തെത്തും. അവ വായിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടും. അദ്ദേഹത്തിന് കത്തെഴുതാൻ നിങ്ങൾ ആം ആദ്മി പാർട്ടിക്കാരനാകേണ്ടതില്ല,’ സുനിത പറഞ്ഞു. ഈ സ്വേച്ഛാധിപത്യം നിലനിൽക്കില്ലെന്നും ജനങ്ങൾ മറുപടി നൽകുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി ഏപ്രില്‍ 1 വരെ നീട്ടിയിട്ടുണ്ട്. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്‍രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കെജ്‍രിവാളിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കെജ്‍രിവാളിനെ ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ