മുഖത്തുള്ളത് താടിയാണോ അതോ മാസ്‌കോ; സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ പറ്റി രാജ്യസഭയിലും ചര്‍ച്ച

മുഖത്തുള്ളത് താടിയാണോ അതോ മാസ്‌കോ; സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ പറ്റി രാജ്യസഭയിലും ചര്‍ച്ച

അടുത്തിടെ എംപിയും സിനിമാനടനുമായ സുരേഷ് ഗോപിയുടെ രാജ്യസഭയിലെ ഒരു പ്രസംഗത്തിന്റെ വീഡിയോ വൈറലായിരുന്നു. ആദിവാസികള്‍ക്കായി രാജ്യസഭയില്‍ ഉഗ്രന്‍ പ്രസംഗം അവതരിപ്പിച്ച വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. അതിന് പിന്നാലെ ഇപ്പോള്‍ രാജ്യസഭയില്‍ നിന്നുള്ള മറ്റൊരു സംഭവം കൂടി സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ കുറിച്ചുള്ള ചര്‍ച്ചയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ പുതിയ ലുക്ക് കണ്ടപ്പോള്‍ സഭയുടെ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയും കൂടിയായ വെങ്കയ്യ നായിഡുവിന് ഒരു സംശയം തോന്നി. ഈ സംശയമാണ് ചര്‍ച്ചയ്ക്ക് കാരണമായത്. സുരേഷ് ഗോപിയുടെ മുഖത്തുള്ളത് താടിയാണോ അതോ മാസ്‌ക് ആണോ എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ സംശയം.

അദ്ദേഹം ഇത് നേരിട്ട് സുരേഷ് ഗോപിയോട് തന്നെ ചോദിക്കുകയും ചെയ്തു. ഈ ചോദ്യം സഭിയില്‍ ആകെ ചിരി പടര്‍ത്തി. ശേഷം ഇത് താടി തന്നെയാണെന്നും, തന്റെ അടുത്ത സിനിമയ്ക്കു വേണ്ടിയുള്ള പുതിയ ലുക്കാണെന്നും സുരേഷ് ഗോപി മറുപടിയും നല്‍കി.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല