നിലപാടില്‍ കടുപ്പം കുറച്ച് ട്രംപ് ; അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം കൊടുക്കാം, പക്ഷെ നഷ്ടപരിഹാരം നല്‍കണം

അമേരിക്കയിലെ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കില്ലെന്ന നിലപാടില്‍ കടുപ്പം കുറച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്ത് നിലവില്‍ താമസിക്കുന്ന ഏഴു ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചു. പക്ഷെ പൗരത്വത്തിനു പ്രതിഫലമായി 2500 കോടി അമേരിക്കന്‍ ഡോളര്‍ വേണമെന്നാണ് ട്രംപിന്റെ ആവശ്യം.

ചെറു പ്രായത്തില്‍ അമേരിക്കയില്‍ എത്തുകയും ഇപ്പോഴും അവിടെ തുടരുകയും ചെയ്യുന്നവര്‍ക്കാണ് പൗരത്വം ലഭിക്കാന്‍ അര്‍ഹതയുണ്ടാവുകയെന്ന് പ്രസിഡന്റ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അഭിയാര്‍ത്ഥി പൗരത്വത്തെ സംബന്ധിച്ച ബില്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നത്.

ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന ഡാക നിയമം ട്രംപ് അധികാരത്തിലേറിയപ്പോള്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്നും അഭയാര്‍ത്ഥി വിരുദ്ധ നടപടികള്‍ ട്രംപ് സ്വീകരിച്ചിരുന്നു. ഇപ്പോള്‍ നിലപാടില്‍ അയവു വരുത്തിയതോടെ രാജ്യത്തെ 18 ലക്ഷം പേര്‍ക്ക് പൗരത്വം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് ബദലായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതിനായി സംഭാവന നല്‍കാന്‍ ട്രംപ് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഡെമോക്രാറ്റുകള്‍ പറയുന്നത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം