ആരിത് ബ്രാഡ് പിറ്റോ? സ്റ്റൈലിഷ് ലുക്കിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; കൊലമാസെന്ന് സോഷ്യൽ മീഡിയ

പ്രമുഖരുടെ സ്റ്റൈലിഷ് ഗെറ്റപ്പുകളും ലുക്കുകളും ഒക്കെ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സാധാരണ ക്രിക്കറ്റ് താരങ്ങളുടെയോ സിനിമാ താരങ്ങളുടെയോ ഒക്കെ വിശേഷങ്ങളാണ് ഇങ്ങനെ വൈറലാവാറുള്ളത്. എന്നാൽ ഇത്തവണ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ്. അദ്ദേഹം  ട്വിറ്ററിൽ പങ്കുവെച്ച  ഒരു  ഫോട്ടോയാണ് സാമൂഹ മാധ്യമങ്ങളിൽ  വൈറലായത്

കണ്ണടയും സ്യൂട്ടും ധരിച്ചുള്ള ജയശങ്കറിന്റെ  ഫോട്ടോ കണ്ട് ജെയിംസ് ബോണ്ട് ലുക്ക് എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം. ചിത്രത്തിന് ലൈക്കും കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. സ്വീഡൻ പ്രതിരോധമന്ത്രി പാൽ ജോൺസണുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമുള്ള ചിത്രമാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത രസകരമായ കമന്റുകളുമായി നിരവധി ആളുകളാണ് കമന്റ് ബോക്സിൽ എത്തിയത്.

ഇത് യഥാർത്ഥ 007 ലുക്കാണെന്നും ജയിംസ് ബോണ്ട് തോറ്റ് പോകുമെന്നുമാണ് ഒരു കമന്റ്. ടോം ക്രൂസിനും ബ്രാഡ് പിറ്റിനും വെല്ലുവിളിയാവുമെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. മെൻ ഇൻ ബ്ലാക്ക്,കൊലമാസ് ലുക്ക് എന്നിങ്ങനെയാണ് ചിത്രത്തിന് താഴെയുള്ള മറ്റ് കമന്റുകൾ.  എന്തായാലും  മന്ത്രിയുടെ ചിത്രത്തിന് താഴെ  കമന്റുമായി നിരവധി പേരാണ്  എത്തുന്നത്

Latest Stories

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ