സോണിയാ ​ഗാന്ധിക്ക് ഏറ്റവും ഇഷ്ടം ആരെ? ചോദ്യവും ഉത്തരവും; വൈറലായി രാഹുൽഗാന്ധിയുടെ പോസ്റ്റ്

സോണിയാ ​ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ ആരാണ്? ചോദ്യത്തിന് ഉത്തരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് മകനും പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി. ചോദ്യവും ഉത്തരവും രാഹുൽ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. മക്കളായ രാഹുലോ പ്രിയങ്കയോ അല്ല സോണിയക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നാണ് രാഹുൽ പറയുന്നത്.

അത് മറ്റാരുമല്ല നൂറി ആണ്. ജാക്ക് റസ്സൽ ടെറിയർ ഇനത്തിൽ പെട്ട വളർത്തുനായയാണ് അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ആളെന്നാണ് രാഹുൽഗാന്ധി പറയുന്നത്. വീട്ടിൽ നിന്നുള്ള ചിത്രമാണ് രാഹുൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നൂറിയെ ബാക്പാക്കിൽ വച്ച് നിൽക്കുന്ന സോണിയയുടെ രണ്ട് ചിത്രങ്ങളാണ് രാഹുൽഗാന്ധി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിലുള്ളത്.

കഴിഞ്ഞ വർഷമാണ് രാഹുൽ ഗാന്ധി അമ്മയ്ക്ക് നൂറിയെ സമ്മാനിച്ചത്. താൻ എങ്ങനെയാണ് നൂറിയെ കണ്ടെത്തിയതെന്ന് 2023ലെ വേൾഡ് അനിമൽ ഡേയിൽ രാഹുൽ‌ ഗാന്ധി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. നോർത്ത് ​ഗോവയിലെ മപുസയിലെ ഒരു ഡോ​ഗ് കെന്നലിൽ നിന്നാണ് രാഹുലിന് നൂറിയെ കിട്ടിയത്. ഒരു കൂട്ടം നായ്ക്കുട്ടികളിൽ നിന്ന് നൂറിയെ രാഹുൽ തിരഞ്ഞെടുക്കുന്നതിന്റെ വീഡിയോ രാഹുൽ പങ്കുവച്ചിരുന്നു. പിന്നീട് സർപ്രൈസ് സമ്മാനമായാണ് രാഹുൽ സോണിയക്ക് നൂറിയെ നൽകിയത്.

അതേസമയം പോസ്റ്റിന് പിന്നാലെ സോണിയയും നൂറിയും തമ്മിലുള്ള അടുപ്പം വെളിവാക്കുന്നതാണ് ചിത്രങ്ങളെന്നാണ് കമന്റുകളിൽ നിറയുന്നുത്. വൈറലായ പോസ്റ്റിന് 24 മണിക്കൂറിനുള്ളിൽ 781,596 ലൈക്കുകളും 5400ലധികം കമന്റുകളുമുണ്ട്. നിരവധിയാളുകൾ പോസ്റ്റിന് മറുപടിയുമായി എത്തിയിട്ടുണ്ട്.

Latest Stories

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്