കിംഗ് മേക്കറാകുന്നതാര്? ചന്ദ്രബാബു നായിഡുവിനെ വിളിച്ച് മോദി, നിതീഷ് കുമാറിനെ തിരിച്ചുവിളിച്ച് ശരദ് പവാര്‍

എക്സിറ്റ് പോൾ ഫലങ്ങൾക്ക് വിപരീതമായി വോട്ടെണ്ണൽ ഫലങ്ങൾ വന്നുതുടങ്ങിയതോടെ നിര്‍ണായക നീക്കങ്ങളുമായി മുന്നണികള്‍. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങൾ എൻഡിഎ സഖ്യവും ഇന്ത്യ മുന്നണിയും ആരംഭിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിർണായകമായി മാറിയ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയുമായും നിതീഷ് കുമാറിന്റെ ജനതാ ദൾ യൂണൈറ്റഡുമായി മുന്നണികള്‍ ചര്‍ച്ച നടത്താന്‍ ആരംഭിച്ചതായാണ് റിപ്പോർട്ട്.

ചന്ദ്രബാബു നായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ നിതീഷ് കുമാറുമായി ആശയവിനിമയം നടത്തി. ആന്ധ്രയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ 16 ലോക്‌സഭ സീറ്റുകളിലാണ് ടിഡിപി വിജയിച്ചത്. ബിജെപി മൂന്നു സീറ്റിലും വിജയിച്ചു. ബിഹാറില്‍ ജനതാദള്‍ 15 സീറ്റിലാണ് വിജയിച്ചത്. ബിജെപി 13 സീറ്റിലും വിജയിച്ചു.

ബിജെപി 237 സീറ്റുകളിലേക്ക് ചുരുങ്ങിയ സാഹചര്യത്തിലാണ് ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്താന്‍ മോദി രംഗത്തിറങ്ങിയത്. എന്‍ഡിഎ കേവലഭൂരിപക്ഷമായ 272 സീറ്റിലേക്ക് എത്തിയെങ്കിലും ബിജെപി 237 സീറ്റില്‍ ഒതുങ്ങിയത് മോദിക്ക് കനത്ത പ്രഹരമാണ്. മറുവശത്ത് ഇന്ത്യ സഖ്യത്തിന് മികച്ച മുന്നേറ്റമാണ്. 225 സീറ്റ് നേടിയ സാഹചര്യത്തില്‍ ജെഡിയു അടക്കമുള്ള മറ്റു പാര്‍ട്ടികളെ കൂടെക്കൂട്ടിയാല്‍ ഇന്ത്യ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തു വന്നുകഴിഞ്ഞു.

ടിഡിപിയും ജെഡിയുവും തമ്മില്‍ ചേര്‍ന്നാല്‍ 31 സീറ്റാകും. ഇത് മുന്നില്‍കണ്ടാണ് മുന്നണികള്‍ നീക്കമാരംഭിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ഓരോ നിമിഷവും സീറ്റ് നില മാറിമറിയുന്ന കാഴ്ചയായിരുന്നു. ഒരുഘട്ടത്തില്‍ ഇന്ത്യ സഖ്യം എന്‍ഡിഎയെ മറികടന്നെങ്കിലും സ്ഥിരത നിലനിര്‍ത്താനായില്ല. യുപിയില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി ഗംഭീര തിരിച്ചുവരവ് നടത്തിയപ്പോള്‍, ബിജെപി 33 സീറ്റിലേക്ക് ഒതുങ്ങി. എസ്പി 37 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഏഴ് സീറ്റും നേടി.

അതേസമയം, ബിഹാറില്‍ ആര്‍ജെഡിക്ക് തിരിച്ചടി നേരിട്ടതാണ് ഇന്ത്യ മുന്നണിക്ക് പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമാക്കാതിരുന്നത്. ആര്‍ജെഡിക്ക് മൂന്നു സീറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 31 സീറ്റ് നേടിയപ്പോള്‍ പത്തു സീറ്റിലേക്ക് ബിജെപി ഒതുങ്ങി. തമിഴ്‌നാട്ടില്‍ ഡിഎംകെ 21 സീറ്റ് നേടി. സഖ്യകക്ഷികളായ കോണ്‍ഗ്രസ് 9, വിസികെ, സിപിഐ, സിപിഎം എന്നിവര്‍ രണ്ടുസീറ്റുകളും നേടി.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ