കേജ് രിവാളിനെ വിലകുറച്ച് കണ്ടതാണ് കോണ്‍ഗ്രസിന്റെ പരാജയമെന്ന് ഷീല ദീക്ഷിത്

അരവിന്ദ് കേജ് രിവാളിനെ ചെറുതായി കണ്ടതാണ് ഡെല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്ന് ഡല്‍ഹി മുന്‍ുമുഖ്യമന്ത്രി ഷീല ദീക്ഷിത്. സിറ്റിസണ്‍ ഡല്‍ഹി: മൈ ടൈംസ്, മൈ ലൈഫ് എന്ന ആത്മകഥയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പുതിയ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കഴിവും ദീര്‍ഷവീക്ഷണവുമാണ് ഡെല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ വിജയത്തിന് കാരണം. 15 വര്‍ഷം മുന്‍പുള്ള ഡല്‍ഹിയെക്കുറിച്ച് ഒന്നും അറിയാത്തവരായിരുന്നു വോട്ടര്‍മാരില്‍ ഭൂരിഭാഗവും. മെട്രോ റെയിലും ,പുതിയ സര്‍വകലാശാലകളും ഫ്‌ളൈ ഓവറുകളും വൈദ്യുതി സംവിധാനങ്ങളുമെല്ലാം സ്വാഭാവിക അവകാശമാണെന്നായിരുന്നു അവരുടെ ധാരണ.

25000 വോട്ടിന്റെ വ്യത്യാസത്തിലാണ് ന്യൂഡല്‍ഹിയിലെ സീറ്റ് എനിക്ക് നഷ്ടമായത്. ആംആദ്മി പാര്‍ട്ടിയെയും കേജ് രിവാളിനെയും ഞങ്ങളില്‍ പലരും വിലകുറച്ച് കണ്ടു. ഡല്‍ഹിയിലെ തോല്‍വിക്ക് ശേഷവും കേന്ദ്രത്തിലേക്ക് തന്റെ പ്രവര്‍ത്തനം എന്നെങ്കിലും വിപുലമാക്കാം എന്ന് അവര്‍ സ്വപ്‌നം കണ്ടിരുന്നു.

Read more

മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കാലാവധി കഴിയും മുന്‍പ് രാജി വെക്കണമെന്ന് കരുതിയെങ്കിലും ഡിസംബര്‍ 16ലെ നിര്‍ഭയ സംഭവം സ്ഥാനത്ത് തുടരാന്‍ പ്രേരിപ്പിച്ചുവെന്ന് അവര്‍ പറയുന്നു. ജയ്പൂരില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ പുസ്തകം പ്രകാശനം ചെയ്യും. കോമണ്‍വെല്‍ത്ത്
ഗെയിംസില്‍ നടന്ന അഴിമതിയെക്കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നതായി സൂചനയില്ല.