'രാഹുലിന്റെ പദയാത്രയ്ക്ക് എന്തിനാണ് 'ഭാരത് ജോഡോ' എന്ന പേര് നൽകിയത്'; ഭാരത് പേര് മാറ്റലിലെ പ്രതിപക്ഷ എതിര്‍പ്പില്‍ ഹിമന്ത് ബിശ്വയുടെ ചോദ്യം

ഭാരതം എന്ന പേരിന് സൂര്യനേയും ചന്ദ്രനേയും പോലെ പഴക്കമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങൾക്ക് രാജ്യം ഭാരത് എന്നറിയപ്പെടുന്നതാണ് താത്പര്യം. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഭാരത് എന്ന പേരിനെയും ഹിന്ദുത്വത്തെയും തുടച്ചുനീക്കാനുള്ള ഗൂഢാലോചനകൾ നടത്തുകയാണെന്ന് ഹിമന്ത ബിശ്വ ശർമ ആരോപിച്ചു.

‘ഭാരതത്തിന് സൂര്യനേയും ചന്ദ്രനേയും പോലെ പഴക്കമുണ്ട്. സൂര്യനും ചന്ദ്രനും നിലനിൽക്കുന്നത്ര കാലം ഭാരതവുമുണ്ടാകും. എല്ലാ സംസ്ഥാനങ്ങൾക്കും അവിടുത്തെ ജനങ്ങൾക്കും രാജ്യം ഭാരതമെന്ന് അറിയപ്പെടാനാണ് ഇഷ്ടം’

പ്രതിപക്ഷ പാർട്ടികൾ നിങ്ങളുടെ നേതാവായ രാഹുൽ ഗാന്ധിയോട് അദ്ദേഹത്തിന്‍റെ പദയാത്രയുടെ പേര് ‘ഇന്ത്യ ജോഡോ യാത്ര’ എന്നതിന് പകരം ‘ഭാരത് ജോഡോ യാത്ര’ എന്നാക്കി മാറ്റിയത് എന്തിനാണെന്ന് ചോദിക്കണം. ഞങ്ങൾ ഭാരതം എന്ന് പറയുമ്പോഴാണ് പ്രശ്നം. പ്രതിപക്ഷം ഭാരതം എന്ന് പറയുന്നതിൽ യാതൊരു കുഴപ്പവുമില്ല.

നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം രാജ്യത്തിന്‍റെ പേര് ഭാരത് എന്നാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ   ശർമ പറഞ്ഞു. ഭാരത്തിന്‍റെ ഈ പേര് ആയിരം വർഷങ്ങൾക്ക് മുമ്പേയുള്ളതാണ്. നമ്മുടെ രാജ്യത്തിന്‍റെ പേര് ഭാരത് എന്നായിരുന്നു, അത് ഇന്നും അങ്ങനെയാണ്, നാളെയും അങ്ങനെയായിരിക്കും എന്നും ശർമ കൂട്ടിച്ചേർത്തു.

ജി-20 സമ്മേളനത്തിന്‍റെ ഭാഗമായി ഒരുക്കിയ വിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് നൽകിയതിനെതിരെ വിവാദങ്ങൾ കനക്കുന്നതിനിടെയാണ് ശർമയുടെ പരാമർശം. ഇതിനു പിന്നാലെ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖയിലും ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്ന പരാമർശമാണുള്ളത്. 20-ാമത് ആസിയാൻ- ഇന്ത്യ ഉച്ചകോടിയുടെ ഭാഗമായുള്ള ഔദ്യോഗിക സന്ദർശനത്തെക്കുറിച്ചുള്ള കുറിപ്പിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം ഔദ്യോഗിക കുറിപ്പുകളിൽ സാധാരണ ‘പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നാണ് എഴുതാറുള്ളത്.

അതേസമയം രാജ്യത്തിന്റെ പേര് മാറ്റൽ സംബന്ധിച്ച് നടക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കില്‍ കേന്ദ്രം അറിയിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ജി 20 ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസ് അഭ്യൂഹം പ്രചരിപ്പിക്കുന്നത്. ഒരു കാലത്തും കോണ്‍ഗ്രസിന് ഭാരത് എന്ന പേരിനോട് അനുകൂലമായ നിലപാടല്ലെന്നും അനുരാഗ് ഠാക്കൂര്‍ വിമര്‍ശിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം