'ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ എന്തുകൊണ്ട് മരിക്കുന്നില്ല?', വീണ്ടും വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് ദിലിപ് ഘോഷ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി പശ്ചിമബംഗാൾ ബി ജെ പി പ്രസിഡന്‍റ് ദിലിപ് ഘോഷ്. പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധ സമരത്തിനിടയില്‍ ആരും മരിക്കാത്തത് എന്താണെന്നാണ് ദിലീപിന്റെ സംശയം

“എന്നെ അത്ഭുതപ്പെടുത്തുന്നത് എന്തെന്നാൽ, നോട്ട് നിരോധ കാലത്ത് രണ്ടും മൂന്നും മണിക്കൂർ ക്യൂവിൽ നിൽക്കുമ്പോഴേക്കും ആളുകൾ മരിച്ചു വീണിരുന്നു. എന്നാൽ ഷഹീൻ ബാഗിൽ സ്ത്രീകളും കുട്ടികളും സമരം ചെയ്യുന്നത്, കൊടുംതണുപ്പു സഹിച്ചാണ്. എന്നിട്ടും ആരും മരിക്കുന്നില്ല. എന്ത് അമൃതാണ് അവരുടെ കൈവശമുള്ളതെന്നാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. അവർക്ക് ഒന്നും സംഭവിക്കാത്തത് എന്തുകൊണ്ടാണ്? ഒരു പ്രതിഷേധക്കാരൻ പോലും മരിക്കാത്തത് എന്തുകൊണ്ടാണ്” – ദിലിപ് ഘോഷ് ചോദിച്ചു.

കൊൽക്കത്തയിൽ ഒരു വാർത്താസമ്മേളനത്തിനിടെയായിരുന്നു ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന. “എനിക്ക് ഇക്കാര്യത്തില്‍ വളരെയധികം താാത്പര്യം തോന്നുന്നുണ്ട്. സ്ത്രീകളും കുട്ടികളും രാത്രിയും പകലും സമരം ചെയ്യുന്നതിനാല്‍ ആളുകള്‍ ഷഹീന്‍ ബാഗിനെ ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. ചിലര്‍ പറയുന്നു അവര്‍ക്ക് നിത്യവും 500 രൂപ കൂലി ലഭിക്കുന്നുണ്ടെന്ന്.”  രാജ്യത്ത് വന്‍തോതില്‍ വിദേശപണം ഒഴുകുന്നുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടിനെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് ദിലീപ് പറഞ്ഞു.

സിഎഎക്കും എൻആർസിക്കുമെതിരായ ഷഹീൻ ബാഗിലെ പ്രതിഷേധം ആരംഭിച്ച് ഒരു മാസം പിന്നിടുകയാണ്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിന് പേരാണ് ഇവിടെ പ്രതിഷേധിക്കുന്നത്.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി