'നരേന്ദ്രമോദി ദുരന്തം'; ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയാത്തവർക്ക് എന്തിനാണ് അധികാരം?: പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദുരന്തമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയാത്തവർക്ക് എന്തിനാണ് അധികാരമെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. പത്തു വർഷമായി മോദി സർക്കാർ ഒന്നും ചെയ്തില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ രാംനഗറിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. കഴിഞ്ഞ പത്തു വർഷമായി കോൺഗ്രസ് അധികാരത്തിലില്ല. ഇപ്പോൾ ബിജെപി പറയുന്നു 400 സീറ്റുകൾ വേണമെന്ന്‌. 75 വർഷമായി രാജ്യത്തൊന്നും ചെയ്തിട്ടില്ലെന്ന് ബിജെപി പറയുന്നു. അങ്ങനെയെങ്കിൽ ഐഐടികളും ഐഐഎമ്മുകളും എയിംസുകളും രാജ്യത്ത് എങ്ങനെ വന്നുവെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.

അതേസമയം കഴിഞ്ഞ 10 വർഷമായി അധികാരത്തിന് പുറത്തുള്ള കോൺഗ്രസിനെ ഭരണകക്ഷി എത്രനാൾ കുറ്റപ്പെടുത്തുമെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. കഴിഞ്ഞ 10 വർഷമായി അവർ പൂർണ്ണ ഭൂരിപക്ഷത്തോടെ അധികാരത്തിൽ ഇരിക്കുന്ന സർക്കാരാണവർ. അവർ എന്താണ് ചെയ്യുന്നത്? ഇപ്പോൾ അവർ പറയുന്നത് 400 പേർ എന്നാണ്, അതിനർത്ഥം അവർക്ക് കൂടുതൽ ഭൂരിപക്ഷം വേണം എന്നാണ്.

Latest Stories

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്