എന്തുകൊണ്ട് ശ്രീലങ്കന്‍ തമിഴരെ ഉള്‍പ്പെടുത്തുന്നില്ല; നിയമം ജനങ്ങളെ ഭിന്നിപ്പിക്കാന്‍, പൗരത്വ നിയമ ഭേദഗതിയെ കടന്നാക്രമിച്ച് കമല്‍ഹാസന്‍

പൗരത്വ നിയമ ഭേദഗതിയെ കടന്നാക്രമിച്ച് കമല്‍ഹാസന്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പൊതുജനങ്ങളെ ഭിന്നിപ്പിക്കാനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ശ്രീലങ്കയിലെ തമിഴ് വംശജരെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും കമല്‍ ചോദിച്ചു.

വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള വ്യഗ്രതയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. പൗരത്വ നിയമ ഭേദഗതിയുടെ സാധുത സുപ്രീംകോടതി നിരീക്ഷിക്കുന്ന സാഹചര്യത്തില്‍ നിയമം നടപ്പാക്കുന്നത് സംശയം ജനിപ്പിക്കുന്നു. മുസ്ലീം സഹോദരങ്ങള്‍ക്ക് അവരുടെ വിശുദ്ധമായ ദിവസമാണ് ദാരുണമായ വാര്‍ത്ത പുറത്തുവന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനാണ് നിയമ നിര്‍മ്മാണം എന്ന അവകാശവാദം തങ്ങള്‍ വിശ്വസിക്കണമെങ്കില്‍ എന്തുകൊണ്ട് സമാന പ്രശ്‌നങ്ങള്‍ നേരിടുന്ന ശ്രീലങ്കന്‍ തമിഴരെ നിയമപരിധിയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നതിന് മറുപടി പറയണം. മറ്റ് സംസ്ഥാനങ്ങളെ കൂടി ഉള്‍പ്പെടുത്തി നിയമത്തിനെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം പാസാക്കണമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ