വിമാനത്തില വൈഫൈ ഉപയോഗം ഫ്രീയാവില്ല,സൂക്ഷിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകും

വിമാന യാത്രക്കാര്‍ക്ക് വൈഫൈ സൗകര്യം നല്‍കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയതോടെ ആകാശ യാത്രയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സൗകര്യം ഒരുങ്ങുകയാണ്. ഇന്‍ ഫ്ളൈറ്റ് കണക്ടിവിറ്റി സംബന്ധിച്ച് ട്രായിയുടെ ശുപാര്‍ശകള്‍ തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. സുരക്ഷ പാലിച്ചു കൊണ്ട് ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ശുപാര്‍ശകളാണ് പുറത്തിറക്കിയിട്ടുള്ളത്. ഇതോടെ വിമാനയാത്രക്കിടെ സെല്‍ഫി എടുത്ത് ഉടനെ തന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശരാകേണ്ടെന്ന് ചുരുക്കം. ഇതോര്‍ത്ത് സന്തോഷിക്കുമ്പോള്‍ ഇതിനായി വിമാന കമ്പനികള്‍ ഈടാക്കുന്ന തുക കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

ഉപയോഗിക്കുന്നതിന് മിനിമം സമയമുണ്ട്.അരമണിക്കൂറെങ്കിലും ഉപയോഗിച്ചിരിക്കണം. 500 രൂപയാകും ഇതിന് നല്‍കേണ്ടി വരിക. ഒരു മണിക്കൂറിന് 1000 രൂപയും. തുടര്‍ന്നുള്ള ഒരോ മണിക്കൂറിനും ഈ രീതിയില്‍ തന്നെ തുക നല്‍കണം. യാത്രയിലുടെ നീളം വൈഫൈ ഉപയോഗിക്കേണ്ടവര്‍ക്ക് അതുമാകാം. പക്ഷേ അതിനനുസരിച്ച് തുക നല്‍കണമെന്ന് മാത്രം.

Read more

വിമാന യാത്രാ നിരക്കിന്റെ 30 ശതമാനമായിരിക്കും ഡാറ്റാ യുസേജ് ചാര്‍ജ്. മുല്യ വര്‍ധിത സേവനങ്ങളുടെ പട്ടികയില്‍പ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശത്തെ വരുമാന വര്‍ധനവിനുള്ള ഉപാധിയാക്കാനാണ് വിമാനക്കമ്പനികള്‍ ഒരുങ്ങുന്നത്.