മധ്യപ്രദേശില്‍ ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിവാഹം അസാധുവാക്കി യുവാവ്. വിവാഹ ശേഷം ലൈംഗിക ബന്ധത്തിന് ശ്രമിക്കുമ്പോഴെല്ലാം ഭാര്യ ഒഴിഞ്ഞുമാറിയിരുന്നു. സംഭവം പതിവായതോടെ യുവാവ് ഭാര്യയെയും കൂട്ടി ഡോക്ടറെ കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവാവിന്റെ ഭാര്യ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് കണ്ടെത്തി.
ഇതേ തുടര്‍ന്ന് യുവാവ് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. എന്നാല്‍ വിവാഹമോചനം നല്‍കണമെങ്കില്‍ യുവാവ് നഷ്ടപരിഹാരം നല്‍കണമെന്ന് ഭാര്യ വീട്ടുകാര്‍ പറഞ്ഞതോടെയാണ് വിവാഹം അസാധുവാക്കാന്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിവാഹമോചന കേസ് പിന്‍വലിച്ച് യുവാവ് വിവാഹം അസാധുവാക്കാന്‍ പരാതി നല്‍കുകയായിരുന്നു.
2014 ജൂലൈയിലാണ് യുവാവ് ട്രാന്‍സ്‌ജെന്‍ഡറെ വിവാഹം ചെയ്തത്. 2016ല്‍ ആയിരുന്നു യുവാവ് വിവാഹം അസാധുവാക്കാന്‍ കോടതിയെ സമീപിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ തന്റെ വ്യക്തിത്വം മറച്ചുവച്ച് വിവാഹം ചെയ്തുവെന്ന് കോടതി കണ്ടെത്തിയതോടെയാണ് വിവാഹം അസാധുവാക്കിയത്.