രാതിയിലെ ഫോൺ വിളി; ചോദ്യം ചെയ്ത ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു

രാത്രി ഫോണിൽ സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. ബെംഗളൂരു ഹുളിമാവിലാണ് സംഭവം അരങ്ങേറിയത്. ബീഹാർ സ്വദേശി ഉമേഷ് ധാമി(27)യാണ് ഭാര്യ മനീഷയുടെ(23) കുത്തേറ്റ് കൊല്ലപ്പെട്ടത്.

ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ സെക്യൂറിറ്റിയാണ് ഉമേഷ് ധാമി. ഇതേ കോളേജിൽ ശുചീകരണത്തൊഴിലാളിയായാണ് ഭാര്യ മനീഷ പ്രവർത്തിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് രാത്രി ഒരു മണിയോടെയാണ് ഉമേഷ് വീട്ടിലെത്തിയതെന്നും ഈ സമയത്ത് മനീഷ ഫോണിൽ സംസാരിക്കുന്നത് കണ്ടത് വാക്കുതർക്കത്തിലേക്ക് നീങ്ങിയെന്നും പൊലീസ് പറയുന്നു.

ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഉമേഷ് ആരോപിച്ചിരുന്നു. തുടർന്നാണ് കറിക്കത്തിയെടുത്ത് മനീഷ ഉമേഷിന്റെ നെഞ്ചിൽ കുത്തിയത്. ബഹളം കേട്ടെത്തിയ അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്.

മനീഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം ഉമേഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ