കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപിക്ക് ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്. സഭാ നേതാക്കളുമായി ബിജെപി ആശയവിനിമയം നടത്തുന്നുണ്ട്. വിവിധ മതവിഭാഗങ്ങളും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തിലെത്തുന്ന നിതിന്‍ ഗഡ്കരി സിറോ മലബാര്‍ സഭ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും.
എന്‍ഡിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ അംഗീകാരം നല്‍കുമെന്നും നിതിന്‍ ഗഡ്കരി പറയുന്നു. 2019ലെ മികച്ച വിജയം മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കും.
ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് ഏറ്റവും വലിയ സമ്ബത്തെന്നും തന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ താന്‍ വഹിച്ചിരുന്ന ഉത്തരവാദിത്വങ്ങളില്‍ എന്തെങ്കിലും വിവേചനം കാണിച്ചതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് നാഗ്പൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.
എന്റെ ജീവിതയ്യില്‍ ലഭിച്ച എല്ലാ അംഗീകാരവും നാഗ്പൂരിലെ ജനങ്ങള്‍ക്കുള്ളതാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട്, കുടുംബങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍. അങ്ങനെ പലതും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, ജോലിയില്‍ എപ്പോഴെങ്കിലും ആരോടെങ്കിലും താന്‍ വിവേചനം കാണിച്ചിട്ടുണ്ടെങ്കില്‍ പിന്നെ എനിക്ക് വോട്ട് ചെയ്യേണ്ട കാര്യമില്ലന്നും അദേഹം പറഞ്ഞു.
ഞാന്‍ കേന്ദ്രമന്ത്രിപദത്തിലടക്കം ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് തോനുന്നുവെങ്കില്‍ മാത്രം എനിക്ക് വോട്ട് ചെയ്യാതാല്‍ മതിയെന്നും നിതിന്‍ ഗഡ്ക്കരി പറഞ്ഞു.