തമിഴ്‌നാട് ബി.ജെ.പി മുൻ അദ്ധ്യക്ഷൻ കെ. അണ്ണാമലൈയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വത്തിൻ്റെ നീക്കം. ആന്ധ്രയിൽ ഒഴിവുവന്ന സീറ്റിൽ അണ്ണാമലൈയെ മത്സരിപ്പിച്ച് രാജ്യസഭയിലെത്തിക്കാൻ ആലോചന നടക്കുന്നതായാണ് വിവരം.
Read more
എൻ.ഡി.എ സഖ്യകക്ഷിയായ തെലുങ്കുദേശം പാർട്ടി അദ്ധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായി ബി.ജെ.പി നേതാക്കൾ ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായാണ് വിവരം. വൈ.എസ്.ആർ കോൺഗ്രസ് എം.പി വിജയസായ് റെഡ്ഡി രാജിവച്ച ഒഴിവിൽ അണ്ണാമലൈയെ പരിഗണിക്കണമെന്ന് ബി.ജെ.പി നേതൃത്വം അഭ്യർത്ഥിച്ചതായി സൂചനയുണ്ട്.