ഭരണഘടന വിരുദ്ധമായ വര്‍ഗീയ പരാമര്‍ശവുമായി ജെഡിയു എംപി ദേവേഷ് ചന്ദ്ര ഠാക്കൂര്‍. മുസ്ലീങ്ങള്‍ക്കും യാദവ വിഭാഗത്തിനും വേണ്ടി താന്‍ പ്രവര്‍ത്തിക്കില്ലെന്ന ജെഡിയു എംപിയുടെ വിവാദ പ്രസ്താവന ചര്‍ച്ചയാകുന്നു. താന്‍ മുസ്ലീങ്ങളില്‍ നിന്നും യാദവ വിഭാഗത്തില്‍ നിന്നുമുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിക്കില്ലെന്നാണ് നിയുക്ത എംപിയുടെ പ്രസ്താവന.
ബീഹാറിലെ സീതാര്‍മഹി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് നേരിയ ഭൂരിപക്ഷത്തിനാണ് ദേവേഷ് ചന്ദ്ര ഠാക്കൂര്‍ വിജയിച്ചത്. 51,000 വോട്ടുകളായിരുന്നു ദേവേഷിന്റെ ഭൂരിപക്ഷം. മുസ്ലീങ്ങളും യാദവ വിഭാഗവും തനിക്ക് വോട്ട് ചെയ്യാത്തതിലെ അതൃപ്തിയെ തുടര്‍ന്നാണ് എംപിയുടെ വിവാദ പ്രസ്താവന. ദേവേഷിന്റെ വിവാദ പ്രസ്താവനയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
മുസ്ലീങ്ങളും യാദവ വിഭാഗവും തനിക്ക് വോട്ട് ചെയ്തിട്ടില്ല. അതിനാല്‍ അവരുടെ അഭ്യര്‍ത്ഥനകളും പരിഗണിക്കില്ല. ഇരു വിഭാഗത്തിനും ആവശ്യമെങ്കില്‍ തന്നെ കാണാന്‍ വരാം. ചായയും പലഹാരങ്ങളും കഴിച്ച് മടങ്ങാം. എന്നാല്‍ ഇരു വിഭാഗങ്ങളും തന്നില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കേണ്ടെന്നും ദേവേഷ് പറഞ്ഞു.
Read more
മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ സഹായം അഭ്യര്‍ത്ഥിച്ച് തന്നെ കാണാന്‍ വന്നിരുന്നു. ആദ്യമായി വന്നതിനാല്‍ അയാളോട് താന്‍ ്ധികമൊന്നും പറഞ്ഞില്ല. ആര്‍ജെഡിയ്ക്കല്ലേ വോട്ട് ചെയ്തതെന്ന് താന്‍ അയാളോട് ചോദിച്ചു. അതേയെന്ന് മറുപടിയും ലഭിച്ചു. ഇതേ തുടര്‍ന്ന് ചായ നല്‍കി അയാളെ സഹായം നല്‍കാനാവില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായും ദേവേഷ് കൂട്ടിച്ചേര്‍ത്തു.