സര്‍ക്കാര്‍ ജീവനക്കാരുടെ ദ്വിഭാര്യത്വം തടയും; അനുമതി കൂടാതെ രണ്ടാം വിവാഹം പാടില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെ രണ്ടാം വിവാഹം പാടില്ലെന്ന് ഉത്തരവിറക്കി അസം സര്‍ക്കാര്‍. വ്യക്തി നിയമങ്ങള്‍ ദ്വിഭാര്യത്വം അംഗീകരിക്കുന്നുണ്ടെങ്കില്‍ കൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാമത് വിവാഹം കഴിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.

ഇത്തരത്തിലൊരു നിയമം സംസ്ഥാനത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ടെന്നും അത് നടപ്പിലാക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സമുദായം ദ്വിഭാര്യത്വം അനുവദിക്കുണ്ടെങ്കില്‍ കൂടി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചേ മതിയാകൂ. ഒക്ടോബര്‍ 20ന് ആയിരുന്നു ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റ് മാസം തന്നെ ബഹുഭാര്യത്വം സംബന്ധിച്ച നിലപാട് സര്‍ക്കാര്‍ ജീവനക്കാരെ അറിയിച്ചിരുന്നു.

ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്ത ജീവനക്കാരുടെ ഭാര്യമാര്‍ ഭര്‍ത്താവിന്റെ മരണശേഷം പെന്‍ഷന്‍ പണത്തിനായി തമ്മില്‍ തല്ലുന്നത് കണ്ടിട്ടുണ്ടെന്നും ഹിമന്ത പറഞ്ഞു. ഭാര്യ ജീവിച്ചിരിക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റൊരു വിവാഹത്തിന് അനുമതി ഇല്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവില്‍ വ്യക്തി നിയമം അതിന് അനുവദിക്കുന്നതായും സൂചിപ്പിക്കുന്നുണ്ട്.

അതേ സമയം സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് ഭര്‍ത്താവ് ജീവിച്ചിരിക്കെ രണ്ടാം വിവാഹത്തിന് അനുമതിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. അസമില്‍ ദ്വിഭാര്യത്വം തടയുമെന്ന് ഹിമന്ത സര്‍ക്കാര്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.

Latest Stories

കിം ജോങ് ഉന്നിനെ പറ്റിച്ച് ഉത്തര കൊറിയന്‍ സൈനികര്‍; റഷ്യയിലെത്തിയത് യുദ്ധത്തിനല്ല, പോണ്‍ സൈറ്റുകളില്‍ പട്ടാളത്തിന്റെ പരാക്രമം

ഇന്ത്യയെ ജി 7 സമ്മേളനത്തില്‍ നയിക്കുക സുരേഷ് ഗോപി; പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് അധികാരം നല്‍കി; വഖഫ് വിഷയത്തില്‍ ശ്രദ്ധിക്കണം; കൂടുതല്‍ ചുമതലകള്‍ കൈമാറി പ്രധാനമന്ത്രി

"നെയ്മർ ഇന്റർ മിയാമിയിലേക്ക് പോകുന്നത് ക്ലബിന് അപകടമാണ്"; സെബാസ്റ്റ്യൻ സലാസറിന്റെ വാക്കുകൾ ഇങ്ങനെ

വ്‌ലോഗര്‍ അര്‍ജ്യുവും അപര്‍ണയും വിവാഹിതരായി

തുടർച്ചയായ മൂന്നാം തോൽവി, ആരാധകർ കടുത്ത നിരാശയിൽ; കോച്ചിനെ പുറത്താക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്?

ദക്ഷിണാഫ്രിക്കന്‍ പരമ്പര അവന് ജീവ മരണ പോരാട്ടം, പരാജയപ്പെട്ടാല്‍ ടീമിന് പുറത്ത്: ആകാശ് ചോപ്ര

ചികിത്സ നടക്കുകയാണ്, ശസ്ത്രക്രിയ ആവശ്യമാണ്..; രോഗത്തെ കുറിച്ച് ശിവ രാജ്കുമാര്‍

'പി പി ദിവ്യക്ക് ജാമ്യം നൽകിയത് സ്ത്രീ എന്ന പരിഗണന നൽകി, അച്ഛൻ ഹൃദ്രോഗി'; വിധി പകർപ്പ് പുറത്ത്

എതിര്‍ക്കുന്നത് പിണറായിസത്തെ, മുഖ്യമന്ത്രി ആര്‍എസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണെന്ന് പിവി അന്‍വര്‍

'പുരുഷന്മാർ സ്ത്രീകളുടെ അളവെടുക്കേണ്ട, മുടി മുറിക്കേണ്ട'; വിചിത്ര നിർദേശവുമായി യുപി വനിതാ കമ്മീഷൻ