മുംബൈയെ അദാനി സിറ്റിയാക്കാന്‍ അനുവദിക്കില്ല; ധാരാവി അതിന്റെ സ്വത്വത്തില്‍ തന്നെ തുടരും; ചേരി പുനര്‍വികസന പദ്ധതി ടെന്‍ഡര്‍ ഒഴിവാക്കുമെന്ന് ഉദ്ധവ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ മുംബൈയിലെ ധാരാവി ചേരി പുനര്‍വികസന പദ്ധതി റദ്ദാക്കുമെന്ന് ശിവസേന(യുബിടി മേധാവി)ഉദ്ധവ് താക്കറെ. ധാരാവിയെ അദാനി നഗരമാക്കി മാറ്റുവാനാണ് പദ്ധതിയിടുന്നത്.

വ്യവസായി ഗൗതം അദാനിയുടെ സ്ഥാപനത്തിനാണ് ധാരാവി ചേരി പുനര്‍വികസന പദ്ധതിയുടെ ടെന്‍ഡര്‍ ലഭിച്ചത്. ധാരാവി നിവാസികളെയും ബിസിനസുകളെയും പിഴുതെറിയുന്നില്ലെന്ന് തന്റെ പാര്‍ട്ടി ഉറപ്പാക്കുമെന്ന് താക്കറെ പറഞ്ഞു.അവിടെ താമസിക്കുന്ന ആളുകള്‍ക്ക് പ്രദേശത്ത് തന്നെ 500 ചതുരശ്ര അടി വീടുകള്‍ നല്‍കണമെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ട് ഇപ്പോള്‍ തന്നെ അത് ഒഴിവാക്കിക്കൂടാ എന്നതിന് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് ധാരാവി പുനര്‍വികസന പദ്ധതി.

മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് മുംബൈയില്‍ ഗിഫ്റ്റ് സിറ്റി വരുന്നുണ്ടെന്ന് പറഞ്ഞു. ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്തു. എന്നാല്‍ ഗിഫ്റ്റ് സിറ്റി നരേന്ദ്ര മോദി ഗുജറാത്തിലേക്ക് മാറ്റി. ഇപ്പോള്‍ ഗുജറാത്തിന് ഗിഫ്റ്റ് സിറ്റിയും മഹാരാഷ്ട്രക്ക് അദാനി സിറ്റിയും നല്‍കാനാണ് ശ്രമിക്കുന്നത്. ഇത് ഞങ്ങള്‍ അനുവദിക്കില്ല. മുംബൈ അതിന്റെ സ്വത്വത്തില്‍ തന്നെ തുടരുമെന്ന് അദേഹം പറഞ്ഞു.

ടെന്‍ഡര്‍ റദ്ദാക്കി നിവാസികള്‍ക്ക് 500 സ്‌ക്വയര്‍ ഫീറ്റുള്ള വീട് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയും പദ്ധതി അദാനി സര്‍ക്കാരിന് നല്‍കിയതിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ധാരാവി പുനര്‍വികസന പദ്ധതി അദാനിക്ക് നല്‍കിയത് തുടക്കം മാത്രമാണ്. കോടികള്‍ വിലമതിക്കുന്ന വോര്‍ളിയിലെ ക്ഷീരഭൂമി തുച്ഛമായി വിലക്ക് നല്‍കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

സീറോ ടു മാസ് ഹീറോ, പെർത്തിനെ തീപിടിപ്പിച്ച് യശ്വസി ജയ്‌സ്വാൾ; സെഞ്ചുറിക്കൊപ്പം തകർപ്പൻ നേട്ടവും

വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള