ഇനിയൊരു തിരിച്ചുപോക്കുണ്ടാകുമോ? ശരദ് പവാറിന് നന്ദി പറഞ്ഞ് അജിത് പവാര്‍

എന്‍സിപി പാര്‍ട്ടി സ്ഥാപകനും മുതിര്‍ന്ന നേതാവുമായ ശരദ് പവാറിന് നന്ദി പറഞ്ഞ് അനന്തരവന്‍ അജിത് പവാര്‍. എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമാണ് അജിത് പവാര്‍. കഴിഞ്ഞ 24 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നതിന് ശരദ് പവാറിനോടും തുടക്കം മുതല്‍ എന്‍സിപിയില്‍ തുടരുന്നവരോടും നന്ദി അറിയിക്കുന്നുവെന്ന് അജിത് പവാര്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അജിത് പവാര്‍ പക്ഷത്തിനുണ്ടായ കനത്ത തോല്‍വിയ്ക്ക് പിന്നാലെ നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. എന്‍സിപി സ്ഥാപകദിനത്തില്‍ മുംബൈയില്‍ സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അജിത്. തങ്ങള്‍ ഇപ്പോഴും എന്‍ഡിഎയുടെ ഭാഗമാണെന്നും അജിത് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ എന്‍ഡിഎയുടെ അംഗബലം 284 ആണെന്നും വരും ദിവസങ്ങളില്‍ ഇത് 300 കടക്കുമെന്നും അജിത് അവകാശപ്പെട്ടു. 2023ല്‍ ആയിരുന്നു ശരദ് പവാര്‍ സ്ഥാപിച്ച എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ എന്‍ഡിഎയ്‌ക്കൊപ്പം പോയത്. അതേസമയം ശരദ് പവാറിനെ പ്രശംസിച്ച് അജിത് നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

മുന്‍പ് എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎയ്‌ക്കൊപ്പം പോയ അജിത് പവാര്‍ പക്ഷത്തിന് കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്ന് പ്രപതീക്ഷിച്ചിരുന്നെങ്കിലും ക്യാബിനറ്റ് പദവി ലഭിച്ചിരുന്നില്ല.

Latest Stories

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രസ്താവന വൈറൽ ആവുന്നു

'ആ മൂന്ന് പേര്‍ അമ്മുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു'; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം