ഭാര്യമാർ പോൺ വീഡിയോ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്ത്രീകൾക്ക് സ്വയംഭോഗം ചെയ്യാനുള്ള അവകാശം നിലനിർത്തണമെന്നും വിവാഹിതരായെന്ന കാരണത്താൽ ലൈംഗിക സ്വാതന്ത്ര്യം ഉപേക്ഷിക്കേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
തമിഴ്‌നാട്ടിൽ വിവാഹമോചനം നൽകാൻ വിസമ്മതിച്ച കീഴ്‌ക്കോടതിയുടെ വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. അശ്ലീല ചിത്രങ്ങൾ കാണുമ്പോൾ സ്വയംഭോഗം ചെയ്യാനുള്ള ആസക്തി ഭാര്യക്കുണ്ടാകുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് വിവാഹമോചനത്തിനായി ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചത്.
“സ്വയംഭോഗം വിലക്കപ്പെട്ട കനിയല്ല” എന്നാണ് അപ്പീൽ തള്ളിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധിച്ചു. പുരുഷന്മാരുടെ സ്വയംഭോഗത്തെ സാർവത്രികമായി അംഗീകരിക്കുമ്പോൾ, സ്ത്രീകളുടെ സ്വയംഭോഗത്തെ പാപമായി കാണാൻ കഴിയില്ലെന്നും കോടതി വിധിയിൽ പറഞ്ഞു. വിവാഹിതയായതിനു ശേഷവും ഒരു സ്ത്രീ അവളുടെ വ്യക്തിത്വം നിലനിർത്തുന്നത് തെറ്റല്ല.
Read more
ഒരു വ്യകതി എന്ന നിലയിലും സ്ത്രീ എന്ന നിലയിലുമുള്ള അവളുടെ വ്യക്തിത്വം വൈവാഹിക നിലയ്ക്കനുസരിച്ച് മാറ്റേണ്ടതല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം അശ്ലീല ചിത്രങ്ങളോടുള്ള ആസക്തി മോശം ആണെന്നും അത് ധാർമ്മികമായി ന്യായീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞ കോടതി, എന്നാൽ അത് വിവാഹമോചനത്തിന് നിയമപരമായ കാരണമല്ലെന്നും പറഞ്ഞു.