'ഭാര്യമാർ പോൺ വീഡിയോ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമല്ല'; മദ്രാസ് ഹൈക്കോടതി

ഭാര്യമാർ പോൺ വീഡിയോ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്ത്രീകൾക്ക് സ്വയംഭോഗം ചെയ്യാനുള്ള അവകാശം നിലനിർത്തണമെന്നും വിവാഹിതരായെന്ന കാരണത്താൽ ലൈംഗിക സ്വാതന്ത്ര്യം ഉപേക്ഷിക്കേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിൽ വിവാഹമോചനം നൽകാൻ വിസമ്മതിച്ച കീഴ്‌ക്കോടതിയുടെ വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. അശ്ലീല ചിത്രങ്ങൾ കാണുമ്പോൾ സ്വയംഭോഗം ചെയ്യാനുള്ള ആസക്തി ഭാര്യക്കുണ്ടാകുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് വിവാഹമോചനത്തിനായി ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചത്.

“സ്വയംഭോഗം വിലക്കപ്പെട്ട കനിയല്ല” എന്നാണ് അപ്പീൽ തള്ളിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധിച്ചു. പുരുഷന്മാരുടെ സ്വയംഭോഗത്തെ സാർവത്രികമായി അംഗീകരിക്കുമ്പോൾ, സ്ത്രീകളുടെ സ്വയംഭോഗത്തെ പാപമായി കാണാൻ കഴിയില്ലെന്നും കോടതി വിധിയിൽ പറഞ്ഞു. വിവാഹിതയായതിനു ശേഷവും ഒരു സ്ത്രീ അവളുടെ വ്യക്തിത്വം നിലനിർത്തുന്നത് തെറ്റല്ല.

ഒരു വ്യകതി എന്ന നിലയിലും സ്ത്രീ എന്ന നിലയിലുമുള്ള അവളുടെ വ്യക്തിത്വം വൈവാഹിക നിലയ്ക്കനുസരിച്ച് മാറ്റേണ്ടതല്ലെന്നും കോടതി വ്യക്തമാക്കി.  അതേസമയം അശ്ലീല ചിത്രങ്ങളോടുള്ള ആസക്തി മോശം ആണെന്നും അത് ധാർമ്മികമായി ന്യായീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞ കോടതി, എന്നാൽ അത് വിവാഹമോചനത്തിന് നിയമപരമായ കാരണമല്ലെന്നും പറഞ്ഞു.

Latest Stories

'ഓപ്പറേഷനോ റേഡിയേഷനോ എന്നുള്ളത് ഡോക്ടറാണ് തീരുമാനിക്കേണ്ടത്, മമ്മൂക്ക ആരോഗ്യവാനായി തിരിച്ചെത്തും'; ചര്‍ച്ചയായി തമ്പി ആന്റണിയുടെ വാക്കുകള്‍

രാജീവ് ചന്ദ്രശേഖർ പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റ്; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ലാദ് ജോഷി

'വിദ്യ കൊണ്ട് പ്രബുദ്ധരാവുക'; ആദ്യ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍

50,000 കടന്ന് ഗാസയിലെ മരണനിരക്കുകൾ

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പിവി അന്‍വറിനെതിരെ തെളിവുകളില്ല; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

ലഹരി ഉപയോഗിക്കുന്നവർക്ക് ഇനി വിവാഹം ഇല്ല; കടുത്ത തീരുമാനങ്ങളുമായി പുതുപ്പാടിയിലെ മഹല്ലുകൾ

IPL 2025: ഇതിലും മുകളിൽ എന്ത് റിവാർഡ് കിട്ടും വിഘ്നേഷ് നിങ്ങൾക്ക്, ഇന്നലെ സ്റ്റാറായത് രണ്ട് അൺ ക്യാപ്ഡ് താരങ്ങൾ; ഞെട്ടിച്ച് ധോണി

പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്, അവന്റെ അടുത്ത സിനിമ 3 ദിവസത്തിനുള്ളില്‍ തുടങ്ങും: മോഹന്‍ലാല്‍

മുഴപ്പിലങ്ങാട് സൂരജ് കൊലക്കേസ്; 8 പ്രതികൾക്ക് ജീവപര്യന്തം തടവ്, പതിനൊന്നാം പ്രതിക്ക് 3 വർഷം തടവ്

'ആരോഗ്യമന്ത്രാലയവുമായുള്ള ചർച്ച ആശമാരുടെ പ്രശ്‌നം ചർച്ച ചെയ്യാനല്ല, ആശാ സമരം മാധ്യമങ്ങൾക്ക് മാത്രമാണ് വലിയ കാര്യം'; കെ വി തോമസ്