ഉറങ്ങിക്കിടന്ന മകന്‍റെ തലയിണയില്‍ ആറടി മൂര്‍ഖന്‍; ഞെട്ടിയുണര്‍ന്ന് അമ്മ

പാതിരാത്രിയില്‍ ഉറക്കമുണര്‍ന്ന അമ്മ മകന്‍റെ കട്ടിലില്‍ കിടന്ന ആറടി വീരനെ കണ്ട് ഞെട്ടി. ഉറക്കത്തിനിടയില്‍ മകന്‍റെ തലയിണയില്‍ അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടതോടെയാണ് ഹരിയാന സ്വദേശിനിയായ അമ്മ ഉണര്‍ന്നത്.

മകന്‍റെ തലയിണയിലെ തണുപ്പിന്‍റെ കാരണം കണ്ടതോടെ അവര്‍ ഭയന്നു നിലവിളിച്ചു. ആറടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് മൂന്നുവയസുകാരനായ മകന്‍റെ തലയിണയില്‍ കിടന്നിരുന്നത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള സുല്‍ത്താന്‍പൂരിലാണ് സംഭവം.

രാത്രി ഒരുമണിയോടെയാണ് കിടക്കയില്‍ പാമ്പിനെ കാണുന്നത്. ആദ്യം ഭയന്നെങ്കിലും സമനില വീണ്ടെടുത്ത മുപ്പത്തൊമ്പതുകാരി ടാക്സി ഡ്രൈവറായ ഭര്‍ത്താവിനെ വിളിച്ച് വേഗം വീട്ടിലെത്താന്‍ ആവശ്യപ്പെട്ടു. ഒപ്പം കിടക്കയില്‍ പാമ്പിനെ കണ്ടെത്തിയ വിവരവും അറിയിച്ചു. അയല്‍വാസിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു.

അനക്കമുണ്ടാകാതെ മകനെ കിടക്കയില്‍ നിന്ന് എടുത്ത ശേഷം രണ്ടു കുട്ടികളോടൊപ്പം അമ്മ മുറിയില്‍ തന്നെ നിന്നു. യുവതിയുടെ ഭര്‍ത്താവ് കുറച്ച് ആളുകളെ കൂട്ടിയാണ് വീട്ടിലെത്തിയത്. ഇതിന് ശേഷം കിടക്ക വിരി തന്ത്രപരമായി മടക്കിയെടുത്ത വീട്ടുകാര്‍ മൂര്‍ഖനെ കിടക്കവിരിയില്‍ കുടുക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെ അവര്‍ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി.

മൂന്നരകിലോ ഭാരമുള്ള ആണ്‍ മൂര്‍ഖന്‍ പാമ്പിനെയാണ് പിടികൂടിയത്. ഇത് എപ്രകാരമാണ് വീടിനുള്ളില്‍ കയറിയതെന്ന കാര്യം പരിശോധിക്കുമെന്ന് വീട്ടുകാര്‍ വ്യക്തമാക്കി.

Latest Stories

'ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്ത് വരുന്നത്'; പാണക്കാട് തങ്ങൾക്കെതിരായ പിണറായിയുടെ പരമാർശത്തിൽ രാഹുൽ, ആരോപണങ്ങളെല്ലാം ട്രോളി ബാഗ് പോലെ ട്രോളായി മാറും

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി മിച്ചല്‍ ജോണ്‍സണ്‍, ഓസ്‌ട്രേലിയയ്ക്ക് അത്ഭുതം!

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന