ഡല്‍ഹിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, മൂന്ന് പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഡല്‍ഹിയിലെ ബുദ്ധ് വിഹാറിലെ ജിംനേഷ്യത്തിലാണ് 21 കാരിയായ യുവതിയെ തൊഴിലുടമ അടക്കം മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. പ്രതികളെ പൊലീസ് പിടികൂടിയട്ടുണ്ട്. യുവതി ജോലി ചെയ്യുന്ന ഫാക്ടറിയുടെ ഉടമയായ ഉമേഷ് (35), ജിം ഉടമയായ 39 കാരന്‍ എന്നിവരാണ് പ്രതികള്‍. അറസ്റ്റിലായിവരില്‍ ഒരാള്‍ 17 വയസ്സുകാരനാണ്.

വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ഫാക്ടറിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതാണ് യുവതി. കുറച്ച് സമയത്തിന് ശേഷം തൊഴിലുടമ യുവതിയെ വിളിച്ച് സുഹൃത്തിന്റെ ജിംനേഷ്യത്തില്‍ കുറച്ച് ജോലികള്‍ ഉണ്ടെന്ന് പറഞ്ഞ് തിരികെ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ തൊഴിലുടമയും അയാളുടെ രണ്ട് കൂട്ടാളികളും ഇതിനകം അവിടെ ഉണ്ടായിരുന്നുവെന്ന് യുവതി പരാതിയില്‍ ആരോപിച്ചു.

യുവതി എത്തിയതോടെ വാതില്‍ പൂട്ടുകയും രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും, വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവര്‍ പരാതിയില്‍ പറഞ്ഞു.

യുവതിയും ഭര്‍ത്താവും വ്യാഴാഴ്ച തന്നെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 ഡി, 509, 323, 506 എന്നീ വകുപ്പുകള്‍ ചുമത്തി കൂട്ടബലാത്സംഗം, ലൈംഗിക പീഡനം, ആക്രമണം,  ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രണവ് തായല്‍ പറഞ്ഞു.

യുവതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. അതേസമയം പരാതി നല്‍കിയതിന് പിന്നാലെ തനിക്കെതിരെ വധഭീഷണി ഉള്ളതായി യുവതി പറഞ്ഞു.

Latest Stories

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും

നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി സമർപ്പിക്കണമെന്ന് കോടതി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ 9ന് വാദം

'കുറ്റപത്രത്തിൽ ഗൗതം അദാനിയുടെ പേരില്ല, കെെക്കൂലി ആരോപണം അടിസ്ഥാനരഹിതം'; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കാൻ നിർദേശം നൽകി ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: ആതിഥേയത്വം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഐസിസി

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്